KSDLIVENEWS

Real news for everyone

പിടിവിടാതെ കോവിഡ്; രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ നാല് ലക്ഷത്തിലേക്ക്‌; 24 മണിക്കൂറിനിടെ 3498 മരണം

SHARE THIS ON

ന്യൂഡൽഹി: കുതിച്ചുയർന്ന് രാജ്യത്ത് കോവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,86,452 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതുവരെയുള്ളതിലെ ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണിത്. ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,87,62,976 ആയിട്ടുണ്ട്. 3498 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ജീവൻ നഷ്ടമായത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 2,08,330 ആയി. 2,97,540 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ കോവിഡ് മുക്തി നേടിയവരുടെ എണ്ണം 1,53,84,418 ആയി. നിലവിൽ 31,70,228 സജീവകേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 15,22,45,179 പേർ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു. മഹാരാഷ്ട്ര, കേരളം, ഉത്തർ പ്രദേശ്, കർണാടക, ഡൽഹി എന്നിവിടങ്ങളിൽനിന്നാണ് പുതിയ കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!