KSDLIVENEWS

Real news for everyone

കൊലക്കേസ് പ്രതിയുടെ കാല്‍വെട്ടിയ കേസില്‍ മുഴുവന്‍ പ്രതികളും പിടിയില്‍

SHARE THIS ON

തിരുവനന്തപുരം: ശ്രീകാര്യത്ത് കൊലക്കേസ് പ്രതിയുടെ കാൽവെട്ടിയ കേസിൽ മുഴുവൻ പ്രതികളും പിടിയിൽ. സുമേഷ്, മനോജ്, വിനു കുമാർ, അനന്തു എന്നിവരാണ് പിടിയിലായത്. ആക്രമണത്തിന് ഉപയോഗിച്ച രണ്ട് ആയുധങ്ങളും പിടിച്ചെടുത്തു. ബുധനാഴ്ച‍ രാവിലെ ഇടവക്കോട് പ്രതിഭ നഗറിൽവെച്ചാണ് ശ്രീകാര്യം സ്വദേശി എബിയുടെ കാൽ ബൈക്കിലെത്തിയ നാലംഗസംഘം വെട്ടിമാറ്റിയത്. വീടിന് സമീപത്ത് റോഡരികിലെ മതിലിൽ സുഹൃത്തുമായി സംസാരിച്ച് ഇരിക്കുകയായിരുന്നു എബി. അക്രമികളെ കണ്ട് ഒാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് വെട്ടിവീഴ്ത്തുകയായിരുന്നു. വലുതുകാൽ പൂർണമായി വെട്ടിമാറ്റിയ നിലയിലായിരുന്നു. ആർ.എസ്.എസ് പ്രവർത്തകൻ രാജേഷിനെ വധിച്ച കേസിലെ പ്രതിയായ എബി കുറച്ചുനാൾ മുൻപാണ് ജാമ്യത്തിലിറങ്ങിയത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!