KSDLIVENEWS

Real news for everyone

സെന്‍ട്രല്‍ വിസ്തക്കെതിരെ ‘മോദി മഹല്‍’ കാമ്ബയിനുമായി കോണ്‍ഗ്രസ്

SHARE THIS ON

ന്യൂഡൽഹി: സെൻട്രൽ വിസ്ത പദ്ധതിയുമായി ബന്ധപ്പെട്ടുളള നിർമാണ തൊഴിലാളികൾ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന അതേസ്ഥലത്ത് തന്നെയാണ് താമസിക്കുന്നതെന്നും കോവിഡ് പ്രൊട്ടോക്കോളും മാർഗനിർദേശങ്ങളും കൃത്യമായി പാലിക്കുന്നുണ്ടെന്നും കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.
തൊഴിലാളികൾക്ക് കരാറുകാരൻ ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തിയിട്ടുണ്ട്. ആർ.ടി.പി.സി.ആർ. പരിശോധന നടത്തുന്നതിന് പ്രത്യേകം സൗകര്യങ്ങളും ഐസൊലേഷൻ സൗകര്യവും മറ്റു വൈദ്യസഹായങ്ങളും തൊഴിലിടത്തിൽ ഉറപ്പുവരുത്തിയിട്ടുണ്ട്. ഏപ്രിൽ 19-ന് പുറത്തിറങ്ങിയിട്ടുളള ഡൽഹി ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവ് പ്രകാരം തൊഴിലാളികൾ തൊഴിലിടത്തിൽ തന്നെ താമസിക്കുകയാണെങ്കിൽ നിർമാണപ്രവർത്തനങ്ങൾ തുടരുന്നത് അനുവദനീയമാണെന്നും കേന്ദ്രം ചൂണ്ടിക്കാണിച്ചു. തൊഴിലാളികളെ സരയ് കാലെ ഖാൻ ക്യാമ്പിൽനിന്ന് തൊഴിലിടത്തിലേക്ക് ദിവസവും കൊണ്ടുവരികയാണെന്നുളളത് തെറ്റാണ്.
ഡൽഹിയിൽ കർഫ്യൂ തുടരുമ്പോഴും സെൻട്രൽ വിസ്ത പദ്ധതിപ്രകാരമുളള നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത് ചോദ്യം ചെയ്ത് അന്യ മൽഹോത്ര, സൊഹാലി ഹഷ്മി എന്നിവരാണ് ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
തൊഴിലാളികൾ കോവിഡ് ബാധിതരാകാൻ സാധ്യതയുണ്ടെന്നും നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നിടത്ത് കോവിഡ് വ്യാപനം ഉണ്ടാകാനുളള സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഇവർ കോടതിയിൽ ഹർജി സമർപ്പിച്ചത്. സെൻട്രൽ വിസ്ത പദ്ധതിയുടെ നിർമാണപ്രവർത്തനങ്ങൾ എങ്ങനെയാണ് അവശ്യസേവനമാകുന്നതെന്നും അവർ ചോദ്യം ചെയ്തിരുന്നു
ഹർജിയിൽ നോട്ടീസ് നൽകണമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ലൂത്ര ആവശ്യപ്പെട്ടു. ഹർജി ബുധനാഴ്ച പരിഗണിക്കുന്നതിലേക്കായി മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!