KSDLIVENEWS

Real news for everyone

തിരക്കുള്ള റോഡില്‍ നിന്ന് മുട്ട മോഷ്ടിക്കുന്ന പൊലീസുകാരന്‍, വീഡിയോ വൈറലായതോടെ സസ്പെന്‍ഷന്‍

SHARE THIS ON

ദില്ലി:ചണ്ഡി​ഗഡില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള തിരക്കേറിയ ഫതേ​ഗ‍ര്‍ സാഹിബ് റോഡില്‍ നിന്ന് മോഷണം നടത്തിയ പൊലീസുകാരന്‍ ക്യാമറയില്‍ കുടുങ്ങി. ഒരു പെട്ടിയില്‍ നിന്ന് മുട്ട മോഷ്ടിക്കുന്ന വീഡിയോ ആണ് ക്യാമറയില്‍ പതിഞ്ഞത്. പ്രിത്പാല്‍ സിം​ഗ് എന്ന പൊലീസുകാരനാണ് മോഷണം നടത്തിയതെന്ന് വ്യക്തമായി. റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്ത വാഹനത്തിലെ പെട്ടിയില്‍ നിന്നാണ് ഇയാള്‍ മുട്ട മോഷ്ടിച്ചത്. തുടര്‍ന്ന് ഇയാള്‍ ഇത് എടുത്ത് പൊലീസ് യൂണിഫോമിന്റെ പോക്കറ്റിലേക്ക് വച്ചു.

ഉടമ അടുത്ത് വരുന്നത് കണ്ടതോടെ റോഡ് മുറിച്ചുകടന്ന് ഇയാള്‍ ഒരു ഓട്ടോ വിളിച്ച്‌ അവിടെ നിന്ന് രക്ഷപ്പെടുന്നതും വീഡിയോയില്‍ കാണാം. വീഡിയോ വൈറലായതോടെ പഞ്ചാബ് പൊലീസ് ഹെഡ് കോണ്‍സ്റ്റബിളായ പ്രതിപാല്‍ സിംഗിനെ സസ്പെന്റ് ചെയ്തു.
ഇയാള്‍ക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടതായും പൊലീസ് വ്യക്തമാക്കി.

A video went viral wherein  HC Pritpal Singh from @FatehgarhsahibP is caught by a camera for stealing eggs from a cart while the rehdi-owner is away and putting them in his uniform pants.

He is suspended & Departmental Enquiry is opened against him.

Video 👇

https://twitter.com/PunjabPoliceInd/status/1393479406291591169?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1393479406291591169%7Ctwgr%5E%7Ctwcon%5Es1_c10&ref_url=http%3A%2F%2Fapi-news.dailyhunt.in%2F

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!