കടലാക്രമണപ്രദേശങ്ങൾ ഐ.എൻ.എൽ നേതാക്കൾ സന്ദർശിച്ചു

കാസർകോട്; കടലാക്രമണത്തെ തുടർന്ന് വീടുകൾ നഷ്ടപ്പെട്ട പ്രദേശങ്ങൾ ഐ.എൻ.എൽ നേതാക്കൾ സന്ദർശിച്ചു, ഉപ്പള മുസോടി കടപ്പുറത്തെ കടലാക്രമണത്തിൽ വീട് നഷ്ടപ്പെട്ട കുടുംബങ്ങളെ ആശ്വസിപ്പിച്ചു മുസോടി ഭാഗത്തെ കടലാക്രമണത്തിൽ വീടുകൾ നഷ്ടപ്പെട്ട പ്രദേശങ്ങളും കാസർകോട് ചേരങ്കൈ കടപ്പുറത്ത് വീടുകൾ തകർന്ന പ്രദേശങ്ങളുംഐ.എൻ.എൽ ജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറം, സന്ദർശിച്ചു, മുനീർ കണ്ടാളം, മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് മുസ്ഥഫ കുമ്പള, ജനറൽ സെക്രട്ടറി താജുദ്ധീൻ മൊഗ്രാൽ,കാസർകോട് മുനിസിപ്പൽ ജനറൽസെക്രട്ടറി സിദ്ധിഖ് ചേരങ്കൈ തുടങ്ങിയ നേതാക്കളും ഒപ്പമുണ്ടായിരുന്നു, വീടുകൾ നഷടപ്പെട്ടവർക്ക് വീടുവെച്ച് നൽകാനും, മറ്റുള്ള കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാനും ഉടൻ നടപടി സ്വീകരിക്കണം, കലക്രമണം തടയാൻ കൂടുതൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നും അസീസ് കടപ്പുറംആവശ്യപ്പെട്ടു,

