KSDLIVENEWS

Real news for everyone

ക‌ടുത്ത ചുമ: വി എസ് സുനില്‍കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

SHARE THIS ON

തൃശൂര്‍: കടുത്ത ചുമയെത്തുടര്‍ന്ന് മന്ത്രി വിഎസ് സുനില്‍കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് തവണ കോവിഡ് ബാധിതനായിരുന്നു. കോവിഡാനന്തര ചികിത്സയ്ക്കിടെയാണ് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കോവിഡിനെതിരെയുള്ള സര്‍ക്കാരിന്റെ പോരാട്ടത്തില്‍ എറണാകുളം ജില്ലയുടെ ചുമതല വഹിക്കുന്നതിനിടെയാണ് സുനില്‍കുമാര്‍ ആദ്യം കോവിഡ് ബാധിതനായത്. ശ്വാസംമുട്ടലിന് ഇന്‍ഹേലര്‍ ഉപയോഗിച്ചിരുന്നു. പ്രമേഹവും രക്തസമ്മര്‍ദവും ഉണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആയിരുന്നു ചികിത്സ.

അലര്‍ജി ഉള്ളതിനാല്‍ അദ്ദേഹത്തിന് വാക്സിന്‍ സ്വാകരിക്കാന്‍ കഴി‍ഞ്ഞില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ രം​ഗത്തിറങ്ങി. തെരഞ്ഞെടുപ്പിന് പിന്നാലെയാണ് രണ്ടാമതും കോവിഡ് സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!