KSDLIVENEWS

Real news for everyone

മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍;  രണ്ടാം പിണറായി മന്ത്രിസഭയിൽ എം.ബി. രാജേഷ് സ്പീക്കര്‍

SHARE THIS ON

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിലെ സി.പി.എം. മന്ത്രിമാർ തീരുമാനമായി. രാവിലെ നടന്ന പി.ബി. നേതാക്കളും യോഗവും തുടർന്ന് ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റുമാണ് മന്ത്രിമാരുടെ പാനൽ തയ്യാറാക്കിയത്.

സി.പി.എം. സംസ്ഥാന സമിതി അംഗീകരിച്ച പട്ടികയിലെ ഏറ്റവും പ്രത്യേക ശൈലജയ്ക്കും ഇടമില്ല എന്നുള്ളതാണ് കേന്ദ്രകമ്മിറ്റിയിൽ നിന്ന് എം.വി. ഗോവിന്ദനും കെ. രാധാകൃഷ്ണനും മന്ത്രിമാരായി. സെക്രട്ടേറിയറ്റ് അംഗങ്ങളിൽ പി. രാജീവിനും കെ.എൻ. ബാലഗോപാലിനും ഇടം ലഭിച്ചു.

യഥാർഥത്തിൽ ഒരു തലമുറമാറ്റത്തെ പ്രതിഫലിപ്പിക്കുന്നതാണ് മന്ത്രിപ്പട്ടിക. ഡി.വൈ.എഫ്.ഐ. പ്രതിനിധിയായി പി.എം. മുഹമ്മദ് റിയാസ് മന്ത്രിയായപ്പോൾ മുൻ എം.പി. കൂടിയായ എം.ബി. രാജേഷ് സ്പീക്കറാകുന്നു.

ഒന്നാം പിണറായി മന്ത്രിസഭയിലും താരതമ്യേന ചെറുപ്പക്കാരനായ ശ്രീരാമകൃഷ്ണനെ സ്പീക്കറാക്കി. കഴിഞ്ഞ മന്ത്രിസഭയിലെ രണ്ടാം പിണറായി മന്ത്രിസഭയിലും രണ്ട് വനിതകൾക്ക് ഇടം ലഭിച്ചു.

സി.പി.എം. മന്ത്രിമാർ:

1. എം.വി. ഗോവിന്ദൻ
2. കെ. രാധാകൃഷ്ണൻ
3. കെ.എൻ. ബാലഗോപാൽ
4. പി. രാജീവ്
5. വി.എൻ. വാസവൻ
6. സജി ചെറിയാൻ
7. വി. ശിവൻകുട്ടി
8. മുഹമ്മദ് റിയാസ്
9. ആർ. ബിന്ദു
10. വീണ ജോർജ്
11 വി. അബ്ദുറഹ്മാൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!