KSDLIVENEWS

Real news for everyone

പെണ്ണിനെന്താ കുഴപ്പം? ഈ ജനവിധി ശൈലജ ടീച്ചർക്കുള്ളതായിരുന്നു: റിമ കല്ലിങ്കൽ

SHARE THIS ON

പെണ്ണിനെന്താ കുഴപ്പം? ഈ ജനവിധി ശൈലജ ടീച്ചർക്കുള്ളതായിരുന്നു: റിമ കല്ലിങ്കൽ

രണ്ടാം പിണറായി മന്ത്രിസഭയിൽ നിന്നും കെ.കെ. ശൈലജയെ ഒഴിവാക്കിയതിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വിഷയത്തിൽ പ്രതികരണവുമായി ചലച്ചിത്രതാരങ്ങളും രം​ഗത്തെത്തിയിട്ടുണ്ട്. നടി റിമ കല്ലിങ്കലാണ് പ്രതിഷേധവുമായി രംഗത്തുവന്നവരിൽ ഒരാൾ.

“പെണ്ണിനെന്താ കുഴപ്പം? റെക്കോഡ് ഭൂരിപക്ഷവും അഞ്ചു വർഷം ലോകോത്തര നിലവാരത്തിലുള്ള സേവനം നൽകിട്ടും സിപിഐഎം ഇടം കൊടുക്കുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് സാധിക്കുക , പാർട്ടിയുടെ മനുഷ്യത്വം നിറഞ്ഞ മുഖമായി മാറിയതിന്, കഠിനാധ്വാനത്തിന് ഈ ജനവിധി ശൈലജ ടീച്ചർക്കുള്ളതായിരുന്നു…” ശൈലജ ടീച്ചറെ തിരിച്ചുകൊണ്ടു വരിക എന്ന ഹാഷ് ടാഗോടെ റിമ ഫെയ്സ്ബുക്കിൽ കുറിച്ചു.കെ.കെ.

ശൈലജയും ഗൗരിയമ്മയും ചേർന്ന് നിൽക്കുന്ന ഫോട്ടോയും റിമ പങ്കുവെച്ചു.

നടിയും സംവിധായികയുമായ ഗീതു മോഹൻ ദാസും ശൈലജ ഗൗരിയമ്മയെ സന്ദർശിക്കുന്ന ചിത്രം പങ്കുവെച്ചിട്ടുണ്ട്. ശൈലജ ടീച്ചർ ഇല്ലെങ്കിൽ അത് നെറികേടാണെന്നാണ് നടി മാലാ പാർവതി ഈ വിഷയത്തിൽ പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!