KSDLIVENEWS

Real news for everyone

13-ാം നമ്പര്‍ കാര്‍ പ്രസാദിന്, മന്‍മോഹന്‍ ബംഗ്ലാവില്‍ ആന്റണി രാജു;
മന്ത്രിമാരും ഔദ്യോഗിക വസതികളും കാർ നമ്പറും അറിയാം

SHARE THIS ON

    തിരുവനന്തപുരം: 13-ാം നമ്പർ കാർ ഏത് മന്ത്രി ഏറ്റെടുക്കുമെന്ന ചോദ്യത്തിന് ഒടുവിൽ ഉത്തരമായി. കൃഷിവകപ്പു മന്ത്രിയും ചേർത്തലയിൽനിന്നുള്ള സി.പി.ഐ. അംഗവുമായ പി. പ്രസാദാണ് 13-ാം നമ്പർ കാർ ഏറ്റെടുത്തത്. നിർഭാഗ്യ സംഖ്യയെന്ന ചീത്തപ്പേരുള്ള 13-ാം നമ്പർ കാർ ആരും ഏറ്റെടുക്കുന്നില്ലെന്ന് വിമർശനം ഉയർന്നിരുന്നു. കഴിഞ്ഞ മന്ത്രിസഭയിൽ ധനമന്ത്രി തോമസ് ഐസക്ക് ആയിരുന്നു 13-ാം നമ്പർ കാർ ഉപയോഗിച്ചിരുന്നത്. രാശിയില്ലാത്ത മന്ത്രിഭവനമെന്ന് പേരുകേട്ട മൻമോഹൻ ബംഗ്ലാവായിരുന്നു ഐസക്ക് ഔദ്യോഗിക വസതിയാക്കിയത്. വി.എസ്. അച്യുതാന്ദൻ സർക്കാരിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ. ബേബിയാണ് 13-ാം നമ്പർ കാർ ഉപയോഗിച്ചിരുന്നത്. രണ്ടാം പിണറായി സർക്കാരിലെ ഗതാഗത വകുപ്പ് മന്ത്രിയായ ആന്റണി രാജുവാണ് മൻമോഹൻ ബംഗ്ലാവ് ഔദ്യോഗിക വസതിയായി ഉപയോഗിക്കുന്നത്. മന്ത്രിമാരും ഔദ്യോഗിക വസതികളും കാർ നമ്പറും പിണറായി വിജയൻ- ക്ലിഫ് ഹൗസ്, നന്തൻകോട്-1 കെ രാജൻ- ഗ്രേസ്, കന്റോൺമെന്റ് ഹൗസിന് സമീപം. പാളയം-2 റോഷി അഗസ്റ്റിൻ- പ്രശാന്ത്, ക്ലിഫ് ഹൗസ് കോമ്പൗണ്ട്, നന്തൻകോട്-3 കെ. കൃഷ്ണൻകുട്ടി- പെരിയാർ, ക്ലിഫ് ഹൗസ് കോമ്പൗണ്ട്, നന്തൻകോട്-4 എ.കെ. ശശീന്ദ്രൻ- കാവേരി, കന്റോൺമെന്റ് ഹൗസിന് സമീപം, പാളയം-5 അഹമ്മദ് ദേവർകോവിൽ- തൈക്കാട് ഹൗസ്, വഴുതക്കാട്-6 അഡ്വ. ആന്റണി രാജു- മൻമോഹൻ ബംഗ്ലാവ്, വെള്ളിയമ്പലം-7 അഡ്വ. ജി.ആർ. അനിൽ- അജന്ത, രാജ്ഭവന് എതിർവശം, വെള്ളയമ്പലം-19 കെ.എൻ. ബാലഗോപാൽ- പൗർണമി, ക്ലിഫ് ഹൗസ് കോമ്പൗണ്ട്, നന്തൻകോട്-10 പ്രൊഫ. ആർ.ബിന്ദു-സാനഡു, വഴുതക്കാട്-18 ജെ. ചിഞ്ചുറാണി- അശോക, ക്ലിഫ് ഹൗസ് കോമ്പൗണ്ട്, നന്തൻകോട്-14 എം.വി. ഗോവിന്ദൻ മാസ്റ്റർ-നെസ്റ്റ്, ക്ലിഫ് ഹൗസ് കോമ്പൗണ്ട്, നന്തൻകോട്-9 അഡ്വ. മുഹമ്മദ് റിയാസ്- പമ്പ, ക്ലിഫ്ഹൗസ് കോമ്പൗണ്ട്, നന്തൻകോട്-17 പി. പ്രസാദ്-ലിൻഡസ്റ്റ് ദേവസ്വം ബോർഡ് ജങ്ഷൻ, നന്തൻകോട്-13 കെ.രാധാകൃഷ്ണൻ- എസെൻഡീൻ, ക്ലിഫ് ഹൗസ് കോമ്പൗണ്ട്, നന്തൻകോട്-15 പി. രാജീവ്-ഉഷസ്സ്, നന്തൻകോട്-11 സജി ചെറിയാൻ- കവടിയാർ ഹൗസ്, വെള്ളയമ്പലം-8 ശിവൻകുട്ടി-റോസ് ഹൗസ്, വഴുതക്കാട്-16 വി.എൻ. വാസവൻ- ഗംഗ, കന്റോൺമെന്റ് ഹൗസ് കോമ്പൗണ്ട്, പാളയം-12 വീണ ജോർജ്- നിള, കന്റോൺമെന്റ് ഹൗസിന് സമീപം പാളയം-20 വി. അബ്ദുറഹ്മാൻ – കാർ നമ്പർ 21

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!