KSDLIVENEWS

Real news for everyone

പ്രതിപക്ഷ നേതാവ് തിരഞ്ഞെടുപ്പില്‍ അപമാനിതനായി; സോണിയക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

SHARE THIS ON

തിരുവനന്തപുരം: കേരളത്തിൽ പുതിയ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്തപ്പോൾ താൻ അപമാനിതനായെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിഷേധം അറിയിച്ച് രമേശ് ചെന്നിത്തല സോണിയാ ഗാന്ധിക്ക് കത്തയച്ചു.

വികാരനിർഭരമായ കത്താണ് ചെന്നിത്തല സോണിയാ ഗാന്ധിക്ക് അയച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് പദവിയിൽ നിന്ന് തന്നെ മാറ്റുമെന്ന് നേരത്തേ പറയാമായിരുന്നു. തീരുമാനം നേരത്തേ അറിയിച്ചിരുന്നെങ്കിൽ താൻ പിന്മാറുമായിരുന്നു. തിരഞ്ഞെടുപ്പ് നടത്തിയപ്പോൾ താൻ അപമാനിതനായി. സർക്കാരിനെതിരായ തന്റെ പോരാട്ടങ്ങൾക്ക് പാർട്ടിക്കുളളിൽ നിന്ന് തനിക്ക് പിന്തുണ ലഭിച്ചില്ലെന്നും രമേശ് ചെന്നിത്തല പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!