ബഹ്റൈനില്‍ കൊവിഡ് കേസുകള്‍ ഉയരുന്നു; 3,000 കടന്ന് പ്രതിദിന രോഗികള്‍

മനാമ: ബഹ്റൈനില്‍ വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 3,051 കൊവിഡ് കേസുകള്‍. 1,970 പേര് രോഗമുക്തരായി. 20 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്.
ഏഴ് സ്വദേശി പുരുഷന്മാരും ഏഴ് സ്വദേശി സ്ത്രീകളും ആറ് പ്രവാസികളുമാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 902 ആയി. പുതിയതായി സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 1,184 പേര് പ്രവാസി തൊഴിലാളികളാണ്. 2,29,468 പേര്‍ക്കാണ് രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 2,01,683 പേര് രോഗമുക്തി നേടി. 26,883 കൊവിഡ് രോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്. ആശുപത്രിയില്‍ ചികിത്സയിലുള്ള 448 പേരില്‍ 250 പേര് തീവ്രപരിചരണ വിഭാഗത്തിലാണ്. 4,568,702 കൊവിഡ് പരിശോധനകളാണ് ഇതുവരെ രാജ്യത്ത് നടത്തിയിട്ടുള്ളത്.

