KSDLIVENEWS

Real news for everyone

യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകള്‍ വീണ്ടും ഉയര്‍ന്നു; ഇന്നും രണ്ടായിരത്തിലധികം രോഗികള്‍

SHARE THIS ON

യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും ഉയര്‍ന്നു; ഇന്നും രണ്ടായിരത്തിലധികം രോഗികള്‍
പുതിയതായി നടത്തിയ 2,39,852 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ 5,65,451 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

അബുദാബി: യുഎഇയില്‍ 2236 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന നാല് പേരാണ് ഇന്ന് മരണപ്പെട്ടത്. 24 മണിക്കൂറിനിടെ 2206 പേര്‍ രോഗമുക്തരാവുകയും ചെയ്‍തു.

പുതിയതായി നടത്തിയ 2,39,852 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ 5,65,451 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 5,45,229 പേര്‍ രോഗമുക്തരാവുകയും 1,668 പേര്‍ മരണപ്പെടുകയും ചെയ്‍തു. ഇപ്പോള്‍ 18,554 കൊവിഡ് രോഗികളാണ് യുഎഇയില്‍ ചികിത്സയിലുള്ളത്. 4.97 കോടിയോളം കൊവിഡ് പരിശോധനകള്‍ ഇതുവരെ യുഎഇയില്‍ നടത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!