ചൗക്കിയിലെ രണ്ട് മഹത് വ്യക്തികളുടെ വിയോഗം നാടിനും സമുദായത്തിനും സമൂഹത്തിനു തീരാനഷ്ടം വരുത്തി; ഹനീഫ് ബദ്രിയ ചൗക്കി

ചൗക്കിയിലെ രണ്ട് മഹത് വ്യക്തികളുടെ വിയോഗം നാടിനും സമുദായത്തിനും സമൂഹത്തിനു തീരാനഷ്ടം വരുത്തി ….
സത്താർച്ചയും
നാം ഹനീഫച്ചയും
നമ്മെ വിട്ടുപിരിഞ്ഞു പോയി എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല നാഥൻ വിളിക്കുമ്പോൾ വിളിക്കുത്തരം നൽകേണ്ടത് തന്നെ എന്നത് സത്യമാണ് പക്ഷേ ചില മരണങ്ങൾ നമ്മെ വല്ലാതെ വേദനിപ്പിക്കുന്നു കോവിഡ് എന്ന മഹാമാരിയിൽ നഷ്ടപ്പെട്ടു പോകുന്ന നമ്മുടെ വ്യക്തിത്വങ്ങളെ കുറിച്ച് ഓർക്കുമ്പോൾ നമ്മുടെ കാര്യം എന്താണ് എന്നുള്ള ബോധം എല്ലാവർക്കും ഉണ്ടാവുന്നു ഈ മഹാമാരിയെ ജാഗ്രത കൊണ്ടും കരുതൽ കൊണ്ടും നമ്മൾ ശ്രദ്ധ കൊണ്ടും നേരിടേണ്ടത് എല്ലാവരുടെയും കടമത തന്നെയാണ് ഈ മഹത് വ്യക്തികൾ ഇപ്പോൾ നമ്മോടപ്പം ഇല്ല എന്നുള്ള സത്യം ഉൾകൊള്ളാൻ പ്രയാസം നേരിടുന്നു ഈ രോഗം പിടിപെട്ടില്ലെങ്കിൽ നമ്മോടപ്പം ഇന്നും ഉണ്ടാവുമായിരുന്നു എന്നും ഓർത്തു പോവുന്നു
ഈ മഹാമാരിയിൽ നിന്ന് നമ്മളെ നാഥൻ രക്ഷിക്കുമാറാകട്ടെ ആമീൻ….
സത്താർച്ച എന്ന വ്യക്തി സ്നേഹം കൊണ്ടും പ്രവർത്തനം കൊണ്ടും ആത്മാർത്ഥത കൊണ്ടും സമൂഹത്തിനുവേണ്ടി സമുദായത്തിന് വേണ്ടി മുസ്ലിംലീഗ് എന്ന പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിച്ച വ്യക്തി കൂടിയായിരുന്നു നമ്മെ വിട്ടു പോകുമ്പോൾ ചൗക്കി ശാഖാ മുസ്ലിംലീഗ് പ്രസിഡണ്ട് കൂടിയായിരുന്നു പാർട്ടിയിൽ വളരെയേറെ ശ്രദ്ധ ചെലുത്തുകയും ജീവ കാരുണ്യ മേഖലയിൽ പ്രവർത്തിക്കാൻ വേണ്ടി പാർട്ടി ഭാരവാഹികളെയും പ്രവർത്തകരെയും സംഘടിപ്പിക്കുകയും അവരെ ഉത്തരവാദിത്വം നിർവഹിക്കാൻ വേണ്ടി പ്രേരിപ്പിക്കാൻ മുമ്പോട്ടുവന്ന വ്യക്തി ആയിരുന്നു സത്താർച്ച….
ആരുടെ മുഖത്ത് നോക്കിയും അത് ആരായാലും മുഖം നോക്കി തന്നെ കാര്യങ്ങൾ വെട്ടിത്തുറന്ന് പറയാനും തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ അപ്പോൾ തന്നെ മുഖത്ത് നോക്കി പറയാൻ ആർജ്ജവത്തോടെ പറയാൻ സത്താർച്ച ധൈര്യം കാട്ടിയിരുന്നു ഈ വിനിതനെയും ഒരുപാട് ഉപദേശങ്ങളും ആശീർവാദവും നൽകി പാർട്ടി പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു ഒരുപാട് അടുപ്പം കാണിച്ചു കൊണ്ട് എന്നിൽ എന്തെങ്കിലും തെറ്റ് കണ്ടാൽ ചൂണ്ടിക്കാണിക്കാനും മടിക്കാത്ത വ്യക്തിപ്രഭാവം തന്നെയായിരുന്നു സത്താർച്ച…..
ചെയ്യുന്ന കാര്യങ്ങൾ വളരെയേറെ ആത്മാര്ഥത പുലർത്തിക്കൊണ്ട് മുൻപോട്ടു പോകുന്ന സ്വഭാവമായിരുന്നു സത്താർച്ചയുടെ വളരെ പഴയ കഥകൾ പറഞ്ഞു കൊണ്ട് പഴയകാല മുസ്ലിം ലീഗിന്റെയും നേതാക്കളുടെയും ചരിത്രം പറഞ്ഞുകൊണ്ട് എല്ലാവരോടും ഒരുപോലെ സംസാരിക്കുന്നത് പതിവ് തന്നെയാണ് അതൊക്കെ ഉൾക്കൊണ്ട് ശ്രദ്ധയോടെ കേൾക്കുന്നതും ഒരു ആവേശം തന്നെയായിരുന്നു സത്താർച്ച ഇനി നമ്മുടെ കൂടെ ഇല്ല സത്താർച്ച മടങ്ങി നാഥനിലെക്ക് അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ബർസഖി ജീവിതം സന്തോഷത്തിൽ ആക്കട്ടെ കുടുംബത്തിന് സമാധാനം നൽകട്ടെ ആമീൻ…….
ഹനീഫച്ചയെ പറ്റി പറയുകയാണെങ്കിൽ നിരവധിയാണ് സാമൂഹികസാംസ്കാരിക മേഖലയിൽ ചൗക്കിയുടെ ഒരു വ്യക്തി പ്രവാഹം തന്നെ ആയിരുന്നു ഹനീഫ്ച്ച കോൺഗ്രസ് പ്രസ്ഥാനത്തെ നെഞ്ചിലേറ്റി പ്രവർത്തനരംഗത്ത് കർമ്മരംഗത്ത് വെട്ടിത്തിളങ്ങിയ ഒരു നേതാവ് കൂടി ആയിരുന്നു യുഡിഎഫ് സംവിധാനത്തെ വളരെയേറെ പ്രാധാന്യം നൽകി കൊണ്ട്
മുന്നേറിയ ഒരു വ്യക്തി കൂടിയാണ് അദ്ദേഹം മുസ്ലിംലീഗുമായി വളരെയേറെ ആത്മബന്ധം പുലർത്തിയ ഒരു യഥാർത്ഥ കോൺഗ്രസുകാരൻ ചൗക്കിയിൽ ഉണ്ടെങ്കിൽ അത് ഹനീഫ്ച്ച മാത്രം ആണ് എന്ന് പറയുന്നതിൽ തെറ്റില്ല എന്ന് എനിക്ക് തോന്നുന്നു പാർട്ടിപ്രവർത്തനവും മറ്റുള്ള എല്ലാ മേഖലയിലും ഫീൽഡ് വർക്ക് പോലുള്ള പ്രവർത്തനത്തിലും എല്ലാത്തിനും മുസ്ലിംലീഗിന്ടെ കൂടെ കൂടെ പ്രവർത്തിച്ച ഒരു വലിയ കോൺഗ്രസ് കാരൻ തന്നെ ആയിരുന്നു ഇദ്ദേഹം ചിലപ്പോൾ തോന്നാറുണ്ട് ഇദ്ദേഹം മുസ്ലിം ലീഗ് കാരൻ ആണോ എന്ന് അത്രക്കും മുസ്ലിം ലീഗുമായി ആത്മ ബന്ധം ഹനീഫ്ച്ച കാണിച്ചിരുന്നു മുന്നണി ബന്ധം പോലും ആത്മാർത്ഥതയോടെ കാണിചു പ്രവർത്തിച്ച ഒരു അപൂർവ കോൺഗ്രസ് നേതാവ് കൂടി ആണ് എന്റെ അയൽ വാസി കൂടി ആയ ഹനീഫ്ച്ച….. ആത്മാർത്ഥത സത്യസന്തത മറ്റുള്ള പാർട്ടിയെ മറ്റുള്ള മതത്തെ ബഹുമാനത്തോടും സ്നേഹത്തോടും നോക്കി കണ്ട ഒരു മഹാ വ്യക്തിത്വത്തിന്റെ ഉടമ കൂടി ആണ് ഹനീഫ്ച്ച …
പ്രവാസജീവിതം ഒമാനിൽ ആയിരുന്നു കുറെ കാലം മുമ്പ്
ഒരുപാട് കാലം ഒമാനിൽ ബിസിനസ്സ് പരമായി മുൻപോട്ടു പോയ ഒരു വ്യക്തി കൂടിയാണ് ഹനീഫ്ച്ച 1990 കാലഘട്ടത്തിൽ ആണ് ഞാൻ ഒമാനിൽ എത്തുന്നത് ആ കാലത്ത് അദ്ദേഹത്തിന്ടെ സേവനങ്ങൾ സാമൂഹ്യ സാംസ്കാരിക മേഖലയിൽ പ്രവർത്തനമികവ് ഞാൻ നേരിട്ട് കണ്ടറിഞ്ഞതും ആണ് അതുപോലെ പാർട്ടി പ്രവർത്തനവും കോൺഗ്രസിൻറെ പോഷക സംഘടന വളർച്ചയ്ക്കുവേണ്ടി ആത്മാർത്ഥതയുള്ള പ്രവർത്തനമാണ് ഒമാനിൽ
ഇദ്ദേഹം കാഴ്ച വെച്ചത്…
ഒരുപാട് ബിസിനസ് സ്ഥാപനം ഉണ്ടെങ്കിലും ആ സമയത്തും കോൺഗ്രസ് എന്ന പ്രസ്ഥാനത്തെ വളർത്താനുള്ള ശ്രമങ്ങളായിരുന്നു ഹനീഫ്ച്ച പ്രാധാന്യം നൽകിയത്…
സ്വന്തം ബിസിനസ്സ് വളർത്താൻ മേൽനോട്ടം വഹിക്കാൻ ഉള്ള ശ്രമം ഒരു ഭാഗത്ത് ഉണ്ടെങ്കിലും സംഘടനയായ കോൺഗ്രസിന് ഒമാനിൽ പോഷക സംഘടന ശക്തി വേണം പ്രവർത്തനം വേണം ഒമാനിൽ എന്ന് അദ്ദേഹം ആഗ്രഹിച്ചു അതിന് വേണ്ടി വളരെ ഏറെ അദ്ദ്വാനിച്ചു പ്രവർത്തിച്ച ഒരു വ്യക്തിയാണ് ഹനീഫ്ച്ച …
ആ സമയത്ത് അദ്ദേഹത്തിൻറെ സഹോദരങ്ങൾ എല്ലാവരും ബിസിനസ് മേഖലയിൽ ഒമാനിൽ തന്നെ ഉണ്ടായിരുന്നു… പ്രവർത്തനം വളരെ ശ്ലാഘനീയമായ പ്രവർത്തനമായിരുന്നു ഹനീഫ്ച്ച കാഴ്ച വെച്ചത് സംഘടനാ വളർച്ച അതാണ് പ്രധാന്യം എന്നാണ് അദ്ദേഹത്തിന്റെ ചിന്തയും പ്രവർത്തനവും …
ഞാൻ ഒമാനിൽ എത്തിയ വേളയിൽ ഒരുപാട് ഉപദേശങ്ങളും സ്നേഹവും നൽകി എന്നോട് നല്ല അടുപ്പം കാണിച്ച വ്യക്തി കൂടി ആയിരുന്നു ഇദ്ദേഹം…
പിന്നീട് നാട്ടിലും പ്രവർത്തന മികവ് കാട്ടി പ്രവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പദം വരെ അലങ്കരിച്ചു ….
ആത്മാർത്ഥത പ്രവർത്തനംകൊണ്ടാണ് ഇതെല്ലാം എന്നുള്ളത് വസ്തുത ആണ് സ്ഥാനമാനങ്ങൾ എല്ലാം അദ്ദേഹത്തെ തേടി എത്തുകയാണ് ഉണ്ടായത് …
ചൗക്കി നൂറുൽഹുദാ ജമാഅത്ത് സെക്രട്ടറി ആയിരുന്നു വളരെ ദീർഘകാലംവരെ അപ്പോഴെല്ലാം ജമാഅത്തിന്ടെ കാര്യത്തിൽ ശ്രദ്ധേയും ഗൗരവവും ആത്മാർത്ഥതയും ആയിരുന്നു പ്രവർത്തനത്തിൽ മുതൽകൂട്ട് ആയി തീർന്നത് അവസാനം മരിക്കുന്ന സമയത്ത് നൂറുൽ ഹുദ ജമാഅത്ത് കമ്മിറ്റിയുടെ പ്രസിഡണ്ട് സ്ഥാനമായിരുന്നു അലങ്കരിച്ചിരുന്നത്
ചെയ്യുന്ന പ്രവർത്തനം ആത്മാർത്ഥത നിറഞ്ഞത് ആയത് കൊണ്ടാണ് സ്ഥാനമാനങ്ങൾ ഒക്കെ തേടിയെത്തുന്നത് എന്നും നമുക്ക് മനസ്സിൽ ആക്കാം
ഇപ്രാവശ്യം നാട്ടിൽ നിന്ന് ഒമാനിലേക്ക് മടങ്ങുമ്പോൾ ചൗക്കിയിൽ നിന്ന് അദ്ദേഹത്തെ കണ്ടു മുട്ടി യാത്ര പറയുമ്പോൾ അത് അവസാന കൂടിക്കാഴ്ച ആണ് എന്ന് ഒരിക്കലും കരുതിയില്ല…
അതാണ് പറഞ്ഞു വന്നത്
ചില മരണങ്ങൾ വല്ലാതെ വേദനിപ്പിക്കുന്നു എന്ന്. അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ബർസഖീ ജീവിതം സന്തോഷത്തിൽ ആക്കട്ടെ ആമീൻ കുടുംബത്തിന് അള്ളാഹു സമാധാനം നൽകട്ടെ ആമീൻ…….
ഹനീഫ് ബദ്രിയ
ചൗക്കി

