കാല വർഷം അധികാരികളുടെയും , പൊതുജനങ്ങളുടെയും ശ്രദ്ധയിലേക്ക് സിറാജ് ചൗക്കി

കാല വർഷമെത്തുകയാണ്. കുളിർ വരണമെങ്കിൽ നാമൊന്ന് കണ്ണ് തുറക്കേണ്ടതുണ്ട്.
ഇന്ന് പല റോഡുകളും പൊട്ടിപ്പൊളിഞ്ഞും , ശോച്യാവസ്ഥ പരിഹരിക്കാതെയും കിടക്കുകയാണ്.
നികുതി കൊടുത്ത് പോകുന്ന പൗരന്റെ സ്വാതന്ത്ര്യം ഹനിക്കുന്നതിന്ന് തുല്യമാണ് അവർക്ക് ദുർഘട യാത്ര സമ്മാനിക്കുന്നത്..
പറഞ്ഞ് വരുന്നത് റോഡുകൾ റീ ടാറിംഗ് നടത്താൻ ഇനി കാല വർഷത്തെ പഴിചാരി മാറി നിൽക്കുമ്പോഴും അറ്റ്ലീസ്റ്റ് അത് ഗാതാഗത തടസ്സമില്ലാത്ത സഞ്ചാരത്തിനെങ്കിലും നന്നാക്കിക്കൊടുക്കണം അധികൃതർ.
ഇനി നന്നാക്കി നല്ല മെക്കാടം ചെയ്ത് വെച്ച റോഡിന്റെ കാര്യവും സ്വാഹ..
മെക്കാഡം റോഡുണ്ട് ഓവുചാലില്ല…അല്ലെങ്കിൽ ഓവു ചാലുണ്ട് ഇപ്പോൾ അതിൽ അവശിഷ്ടങ്ങളും കഴിഞ്ഞ കൊല്ലത്തെ മഴയിൽ ഒലിച്ചുവന്ന മണ്ണും ചളിയും നിറഞ്ഞിരിക്കുന്നു പലയിടത്തും.
അതെങ്കിലും നന്നാക്കി ഓവുചാലുകളിൽ വെള്ളം പോകാനുതകുന്ന രീതിയിലാക്കിയാലല്ലെ മെക്കാഡം റോഡ് നില നിൽക്കുകയുള്ളുവെന്ന് ബന്ധപ്പെട്ടവർ മനസിലാക്കേണ്ടത്…
ഇനി ഇരു വശത്തും റോഡിലേക്ക് മൂക്ക് കുത്തി നിൽക്കുന്ന വൃക്ഷങ്ങൾ വെട്ടിമാറ്റേണ്ടതുണ്ട്.
ചില്ലകൾ കൊത്തിയെങ്കിലും യാത്രാക്കാരുടെ ജീവന്ന് സുരക്ഷയൊരുക്കുക
ചെരിഞ്ഞ് നിൽക്കുന്നതും, വീഴാറായ മരങ്ങൾ റോഡിൽ നിന്ന് വെട്ടിമാറ്റുക. ജീവനുകൾക്ക് വില കല്പിക്കുക
അപകടം നടന്നിട്ട് ഉണരുന്നതിന്ന് മുമ്പ് അധികൃതരേ കണ്ണ് തുറക്കൂ…
ദ്രവിച്ച് വീഴാാറായ ഇലക്ട്രിക്ക് പോസ്റ്റുകൾ മാറ്റി സ്ഥാാപിക്കുക. ജന: പ്രതിനിധികൾ ഉണർന്ന് പ്രവർത്തിച്ചാലെ ക്ഷണിച്ച് വരുത്തുന്ന അപകടങ്ങളിൽ നിന്ന് രക്ഷപ്പെടാൻ കഴിയൂ.
ഒരു കാര്യം കൂടി ; നന്നാക്കിയ റോഡിലേക്ക് മരച്ചില്ലകളിൽ നിന്ന് ഇറ്റി വീഴുന്ന മഴത്തുള്ളികൾ റോഡുകൾക്ക് വലിയ ഗർത്തമാണ് സൃഷ്ടിക്കുന്നത്. ഈ ചതിക്കുഴികളാണ് പലപ്പോഴും വില്ലനായി യാത്രാക്കാരുടെ ജീവൻ കളയുന്നത്.
പൊതു ജനങ്ങൾ ശ്രദ്ധിക്കാൻ…
നമ്മുടെ നാടിന്റെ സഞ്ചാര പഥത്തിന് വിഘാതമാകുന്ന, അപകടം ഉണ്ടാകാൻ ഇടയുള്ള മരങ്ങളേയും ചില്ലകളേയും നാടിന്റെ ജനപ്രതിനിധി വഴി അധികാരികളിലേത്തിക്കുക.
വെള്ളം പോകാൻ തടസ്സമുള്ള ഓവുചാലുകൾ നന്നാക്കാൻ മുൻ കൈയെടുക്കുക…
പൊട്ടിപ്പോളിഞ്ഞ് നിൽക്കുന്ന റോഡുകൾ മഴക്കാലത്ത് വലിയ ഗർത്തമായി മാറാറുണ്ട്…അതൊക്കെയും തൽക്കാലം നന്നാക്കാനെങ്കിലും ബന്ധപ്പെട്ടവരോട് ഉണർത്തണം.
ഇത് കൊറോണക്കാലം ..മഴക്കാല രോഗങ്ങൾക്കെതിരെ നാം ഗൗരവരാകണം
വീടും പരിസരവും ക്ലീനായി സൂക്ഷിക്കുക, വെള്ളം കെട്ടി നിലക്കാനുള്ള സാഹചര്യം ഒഴിവാക്കുക.
ഡെങ്കിപ്പനിയും, മലേറിയയും വരാതിരിക്കാൻ ജാഗ്രത പാലിക്കേണ്ടതുണ്ട്: കൊതുകിൽ നിന്ന് മുക്തരാകണം.
കൊറോണ ശക്തിയാർജിച്ച ഈ സമയത്ത് മഴക്കാലം രോഗം സങ്കീർണമാകുമെന്നതിൽ സംശയം വേണ്ട….
ജാഗ്രത അനിവാര്യം.….സാംസ്ക്രമിക രോഗങ്ങളെ തൊട്ട് നാം ബോധാവാന്മാരകേണ്ടതുണ്ട്. ഡെങ്കിയും മലേറിയയും, ചിക്കൻഗുനിയയും വന്നാൽ ചികിൽസിക്കാൻ ഈ കൊറോണക്കാലത്ത് പരിമിതികൾ സൃഷ്ടിക്കും.
ജാഗ്രതൈ…!

