KSDLIVENEWS

Real news for everyone

ബജറ്റ് അവതരണം തുടങ്ങി: കോവിഡ് പ്രതിരോധത്തിന് മുഖ്യ പരിഗണന

SHARE THIS ON

തിരുവനന്തപുരം: രണ്ടാംപിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിക്കുന്നു. ജനുവരിയിൽ അവതരിപ്പിച്ച അവസാന ബജറ്റിൽ നിന്ന് നയപരമായ മാറ്റം ഈ ബജറ്റിൽ ഉണ്ടാകില്ല.

ആരോഗ്യരംഗത്തിനും സാമ്പത്തിക ഉത്തേജനത്തിനും ഊന്നൽ നൽകുന്ന ബജറ്റിൽ കോവിഡ് വാക്സിന് വേണ്ട വകയിരുത്തലുകളും നികുതി നിർദേശങ്ങളും പ്രതീക്ഷിക്കുന്നു.

കോവിഡ് കാലത്തെ ജനങ്ങളുടെ പ്രധാന ആവശ്യം വാക്സിനും സൗജന്യ ഭക്ഷണക്കിറ്റ് അടക്കമുളള ക്ഷേമപ്രവർത്തനങ്ങളുമാണ്. ലോക്ക്ഡൗൺ അടക്കമുളള ഈ പ്രതിസന്ധി കാലത്ത് ജനങ്ങൾക്ക് ജീവനോപാധി ഒരുക്കാനുളള കടമ ബജറ്റിൽ പുതിയ സർക്കാരിന് പൂർത്തിയാക്കേണ്ടതുണ്ട്.

ഭരണച്ചെലവ് പരമാവധി നിയന്ത്രിക്കാനുള്ള നിർദേശങ്ങളുണ്ടാവും. അടുത്തമൂന്നുവർഷത്തേക്ക് തിരഞ്ഞെടുപ്പുകളില്ലാത്തതിനാൽ വരുമാനം കണ്ടെത്താൻ നികുതി നിർദേശങ്ങൾ ഉണ്ടാകും. ജിഎസ്ടിക്ക് മുമ്പുളള കുടിശ്ശിക പിരിച്ചെടുക്കൽ, മദ്യത്തിന് കോവിഡ് സെസ് തുടങ്ങിയ നികുതിയിതര വരുമാനമാകും ആശ്രയം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!