രോഗവ്യാപനം കുറയുന്നു, ഇന്നലെ 1.32 ലക്ഷം പേര്‍ക്കു കോവിഡ്, 2713 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം കുറയുകയാണെന്ന വ്യക്തമായ സൂചന നല്‍കി രോഗ വ്യാപന നിരക്കില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ കുറവ്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 1,32,364 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2713 പേര്‍ ഈ സമയത്ത് വൈറസ് ബാധ മുലം മരിച്ചു.
തുടര്‍ച്ചയായ എട്ടാം ദിവസമാണ് പ്രതിദിന രോഗികളുടെ എണ്ണം രണ്ടു ലക്ഷത്തില്‍ താഴെയാവുന്നത്. ആക്ടിവ് കേസുകള്‍ ഇരുപത്തിനാലു മണിക്കൂറിനിടെ 77,420 കുറഞ്ഞു. ഇന്നലെ മാത്രം രോഗമുക്തി നേടിയത് 2,07,71 പേര്‍.
മഹാരാഷ്ട്രയില്‍ ഇന്നലെ 15,229പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തുന്നത്

