സെക്രട്ടേറിയറ്റ് വളപ്പില്‍ അഞ്ചുവര്‍ഷം മുമ്ബ് നട്ട തെങ്ങ് കുലച്ചത് കാണാന്‍ മുഖ്യമന്ത്രിയെത്തി

ഇതിനുപുറമേ കഴിഞ്ഞ അഞ്ചുവര്‍ഷവും ഓണത്തിനൊരു മുറം പച്ചക്കറി കൃഷിയും സെക്രട്ടേറിയറ്റ് ഗാര്‍ഡനില്‍ തൈനട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാറുണ്ട്. കഴിഞ്ഞ വര്‍ഷം പരിസ്ഥിതി ദിനത്തില്‍ മുഖ്യമന്ത്രി ഫലവൃക്ഷത്തൈകളും നട്ടിരുന്നു. ഇത്തരത്തില്‍ നട്ട കോട്ടൂര്‍ക്കോണം മാവും മികച്ച രീതിയില്‍ വളര്‍ന്നുവരുന്നുണ്ട്. വെള്ളിയാഴ്ച ഈ വര്‍ഷത്തെ ഓണത്തിനൊരു മുറം പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ സെക്രട്ടേറിയറ്റ് ഗാര്‍ഡനില്‍ എത്തിയപ്പോഴാണ് ആദ്യമായി ഇതേ ഗാര്‍ഡനില്‍ നട്ട തെങ്ങ് കാണാനുള്ള കൗതുകത്തോടെ മുഖ്യമന്ത്രി ചെന്നത്. തെങ്ങ് വളര്‍ന്നതും 18 കുലയോളം തേങ്ങയുമായി നില്‍ക്കുന്നത് കണ്ട് മികച്ച അഭിപ്രായം രേഖപ്പെടുത്തിയാണ് അദ്ദേഹം മടങ്ങിയത്. സെക്രട്ടേറിയറ്റ് ഗാര്ഡന് സൂപ്പര്‍വൈസര്‍ സുരേഷ്കുമാറിന്റെ നേതൃത്വത്തിലാണ് ഗാര്‍ഡനിലെ മരങ്ങളും കൃഷിയും പരിപാലിക്കുന്നത്. എല്ലാ വര്‍ഷവും മികച്ച വിളവെടുപ്പാണ് പച്ചക്കറികൃഷിയിലൂടെ സെക്രട്ടേറിയറ്റ് ഗാര്‍ഡനില്‍ ഉണ്ടാകാറുള്ളത്.

