നേരിടാം ഈ കോവിഡ് കാലം ചിരിയോടൊപ്പം _ഭയപ്പെടേണ്ട ഡോക്ടേർസ് വിരൽതുമ്പിലുണ്ട്

SVC TIHSS നായന്മാർമൂല, കാസർഗോഡ്.
കാസറഗോഡ് : TIHSS നായന്മാർമൂലയിലെ SPC, SPC ALUMINI {SVC – student police Volunteer Corps} വിദ്യാർത്ഥികൾ ചേർന്നുകൊണ്ട് കോവിഡ് കാലത്ത് കുട്ടികളിലുണ്ടാകുന്ന മാനസിക ഉല്ലാസത്തിനും ആത്മധൈര്യം കൂട്ടുവാനും കോവിഡിനെ കുറിച്ചുള്ള സംശയങ്ങൾ
ദൂരീകരിക്കാനും വേണ്ടിയുള്ള അവബോധ പ്രചരണം നടത്തി.
നന്മ ഫൗണ്ടേഷൻ , MBT, SPC, HOPE എന്നിവരുടെ ആഭിമുഖ്യത്തിൽ ഡോക്ടേസ് ഹെല്പ് ഡസ്കും അതുപോലെ വിദ്യാർത്ഥികളിലുണ്ടാകുന്ന മാനസിക സമ്മർദങ്ങൾക്ക് ശിശു സൗഹൃദപോലീസും SPC ഉം ORC ഉം ചേർന്ന് ചിരി ഹെല്പ് ലൈൻ രൂപീകരിച്ചിരിക്കുന്നു. അതിന്റെ പ്രചാരണാർത്ഥം SVC TIHSS ചിരി , ഡോക്ടേർസ് ഹെല്പ് ഡസ്ക് എന്നിവ സംഘടിപ്പിച്ചു. SPC കാസർഗോഡ് ജില്ല ADNO ശ്രീ ശ്രീധരന്റെ അദ്യക്ഷതയിൽ ജില്ലാതല ഉദ്ഘാടനം സ്കൂൾ ഹെഡ് മാസ്റ്റർ നാരായണൻ മാസ്റ്റർ നിർവഹിച്ചു. തുടർന്ന് ഇന്റർനാഷണൽ ട്രൈനർ നിർമൽ കുമാർ മാസ്റ്റർ പദ്ധതിയുടെ വിശദീകരണം നടത്തി. ചടങ്ങിൽ SPC സ്കൂൾ CPO ഇല്ല്യാസ്, സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പർ നിവേദ്, കാസർഗോഡ് സബ് ഡിവിഷൻ കോർഡിനേറ്റർ ആതിര, സ്കൂൾ കോർഡിനേറ്റർ ബിലാൽ, മാനേജ്മെന്റ് അധികാരികൾ, അധ്യാപകൻ അശോകൻ മാസ്റ്റർ എന്നിവർ ആശംസകൾ അറിയിച്ചു. വിദ്യാർത്ഥികളുടെ മാനസിക ഉല്ലാസത്തിനും , കോവിഡ് കാലത്തെ എല്ലാ ശാരീരിക
അസ്വസ്ഥതകൾക്കും പ്രതിവിധിയായികൊണ്ട് MISSION BETTER TOMORROW (MBT), നന്മ ഡോക്ടേസ് ഹെല്പ് ഡസ്ക് –
കേരളത്തിൽ 150 ൽ പരം വിദഗ്ദ്ധ ഡോക്ടേസ് നിങ്ങളുടെ സംശയങ്ങൾ ഇല്ലാതാകുവാൻ ഫോണിലൂടെ തയ്യാറാണ്. അതുപോലെ വിദ്യാർത്ഥികളിലുണ്ടാ കുന്ന മാനസിക സമ്മർദങ്ങൾ ഇല്ലാതാക്കുവാൻ വേണ്ടി കേരള പോലീസ് ഉം spc ഹോപ്പ് പദ്ധതിയും കോവിഡ് കാലത്തെ മാനസിക ഉല്ലാസത്തിനായി കേരള പോലീസിന്റെ നേതൃത്വത്തിൽ ശിശു സൗഹൃദ പോലീസ് എന്നിവർ ചേർന്നുനടത്തുന്ന ഓൺലൈൻ ചങ്ങാതിയാണ് ചിരി.യോഗത്തിൽ svc pioneer ഫയാസ് സ്വാഗതം അറിയിച്ചു
ചിരി ഹെൽപ് ലൈൻ നമ്പർ:- 9497900200
ഡോക്ടേർസ് ഹെൽപ് ഡസ്ക് നമ്പർ:- 8943270000

