എസ് വൈ എസ് നെല്ലിക്കട്ട യൂണിറ്റ് പാഠ ശാല സമാപിച്ചു

എസ് വൈ എസ് നെല്ലിക്കട്ട യൂണിറ്റ് പാഠ ശാല സമാപിച്ചു
നെല്ലിക്കട്ട : സുന്നി യുവജന സംഘം എസ് വൈ എസ് നെല്ലിക്കട്ട യൂണിറ്റ് പാഠ ശാല സമാപിച്ചു. സൂം ആപ്പ് ഓണ്ലൈൻ വഴി സംഘടിപ്പിച്ച പരിപാടി അബ്ദുളള മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അബ്ദുൾ അസീസ് നഈമി അധ്യക്ഷത വഹിച്ചു. 2 സെക്ഷനിലയി നടന്ന പരിപാടിയിൽ ബദിയടുക്ക സോണ് സാന്ത്വനം പ്രസിഡന്റ് ബഷീർ സഖാഫി കൊല്ല്യം, അബ്ദുൾ അസീസ് നഈമി നേതൃത്വം നൽകി. ലത്തീഫ് പള്ളത്തടുക്ക 6 മാസത്തേ പ്രവർത്തനം അവലോകനം ചെയ്തു. പ്രവാസി പ്രതിനിധിയായി നവാസ് നെല്ലിക്കട്ട (ഷാർജ), മുസ്തഫ ബിലാൽ നഗർ (യാമ്പു) ,മുജീബ് മടിക്കേരി (ദുബൈ) സംബന്ധിച്ചു.
സോണ് നേതാക്കളായ കബീർ ഹിമമി ഗോളിയടുക്ക, അബ്ദുൽ കാദർ അമാനി പൈക്ക, ആശംസ പ്രസംഗം നടത്തി. സമാപന പ്രാർത്ഥനക്ക് സയ്യിദ് ഹൈദരലി ത്വൽഹത്ത് തങ്ങൾ നൽകി.
നിസാർ നെക്രാജെ, അബ്ദുൾ കരീം ഗസ്സാലി നഗർ, സമീർ സുഹ്‌രി, മജീദ് നെല്ലിക്കട്ട,ഷംഷാദ് ഹിമമി, ഉനൈസ് തുടങ്ങിയവർ സംബന്ധിച്ചു.ഫൈസൽ നെല്ലിക്കട്ട സ്വാഗതവും മുജീബ് എതിർത്തോട് നന്ദിയും പറഞ്ഞു.

