ഡിജിറ്റൈൻ സംഘടിപ്പിച്ചു

ചാവക്കാട് : എസ് എസ് എഫ് തൃശൂർ ജില്ല ഐ ടി ഡയറക്ടറേറ്റിന് കീഴിൽ ഡിജിറ്റൈൻ സംഘടിപ്പിച്ചു.
വിദ്യാർത്ഥികളിൽ ഐടി സാക്ഷരത കൈവരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.മുഹമ്മദ് ഷാഫി ഖാദിരി കൊറ്റംകുളത്തിന്റെ അധ്യക്ഷതയിൽ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റാഫി മാസ്റ്റർ തിരുവനന്തപുരം പരിശീലനത്തിനു നേതൃത്വം നൽകി. ഉമൈർ പാലയൂർ സ്വാഗതവും ഇസ്മായിൽ അശ്റഫി നന്ദിയും പറഞ്ഞു. കെ എ റിയാസ് പരിപാടിയിൽ സംബന്ധിച്ചു.

