KSDLIVENEWS

Real news for everyone

രാമനാട്ടുകര വാഹനപകടത്തിൽപ്പെട്ട ക്വട്ടേഷൻ സംഘത്തിന് ഒപ്പമുണ്ടായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാ‍ർ കണ്ടെത്തി

SHARE THIS ON

രാമനാട്ടുകര വാഹനപകടത്തിൽപ്പെട്ട ക്വട്ടേഷൻ സംഘത്തിന് ഒപ്പമുണ്ടായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാ‍ർ കണ്ടെത്തി.വല്ലപ്പുഴ സ്വദേശി ഉസ്സന്റെ ഉടമസ്ഥതയിലുളളതാണ് കാർ. നേരത്തെ പൊലീസ് പിടികൂടിയ സംഘത്തിലെ ഹസ്സന്റെ ഇരട്ട സഹോദരനാണ് ഉസ്സൻ.

രണ്ടുപേർ രക്ഷപ്പെടാൻ ഉപയോഗിച്ചിരുന്ന ബെലേനോ കാറാണ് ചെർപ്പുളശേരിക്ക് സമീപം വല്ലപ്പുഴയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഒഴിഞ്ഞ പറമ്പിൽ കാർ കിടക്കുന്നത് കണ്ട നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കാറുടമയെ നാളെ കൊണ്ടോട്ടിയിൽ ഹാജരാകാൻ പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!