KSDLIVENEWS

Real news for everyone

ആദിൽ……
വെള്ളിനക്ഷത്രങ്ങളിലെ
വജ്രത്തിളക്കം..

SHARE THIS ON

നൊമ്പരക്കിടക്കയിൽ
നിന്നും പരിശുദ്ധ ഖുർആൻ
ഹൃദ്യസ്ഥമാക്കിയ ആദിൽ
സിതാംഗോളിക്ക്
അലിഫ് ലൈലയുടെ
സ്നേഹാദരം. ജൂലായി 2 ന്
വൈകുന്നേരം 4:30ന്
🌹🕊️🌹🕊️🌹🕊️🌹🕊️

ഉപ്പയുടെ മരണത്തോടെ
തീർത്തും ജീവിതത്തിന്റെ
ഗതി മാറിമറിഞ്ഞ യതീമായ
ആദിൽ മോന്റെ
പ്രതിജ്ഞയായിരുന്നു.
പരിശുദ്ധ ഖുർആൻ
മുഴുവൻ ഹൃദ്യസ്ഥമാക്കണമെന്ന്..
അത് തന്നെ സംഭവിച്ചു.
പക്ഷേ വിധിയുടെ കൂർത്ത
മുന ആദിലിനെ തേടി
എത്തുകയായിരുന്നു
ആകസ്മികമായുണ്ടായ
അപകടത്തിൽ ശരീരം
തളർന്ന് രോഗ ശയ്യയിൽ
നൊമ്പരത്തിന്റെ
അതി തീക്ഷണമായ
കയത്തിൽ എല്ലാം
പടച്ച റബ്ബിന്റെ വിധി
എന്നോർത്ത് വേദന
കടിച്ചിറക്കുമ്പോഴും
തന്റെ ഏറ്റവും വലിയ
ആഗ്രഹമായ ഖുർആൻ
മുഴുവനും
മന:പാoമാക്കുക എന്നത്
നൊമ്പരക്കിടക്കയിൽ
കിടന്ന് കൊണ്ട് തന്നെ
തന്റെ ഉസ്താദുമാരുടെ
അനുഗ്രാഹാശിർവാദ
ത്തോടെ ഓൺലൈനിൽ
ഖുർആൻ മുഴുവനും മന:
പാഠമാക്കുകയായിരുന്നു…
ആ അനുപമ സൗഭാഗ്യത്തിന്റെ
നിർവൃതിയിൽ ആത്മസായൂജ്യം നുകരുക
യാണ് ആദിൽ

പരിശുദ്ധ ഖുർആനിന്റെ
മാസ്മരികതയിൽ ലയം
ചേർന്ന് അതിന്റെ ഓള
ങ്ങളിലൂടെ ഊളിയിട്ട്
പവിഴമുത്തുകൾ
ആവാഹിച്ചെടുത്ത
സീതാംഗോളിയിലെ
ആദിൽ എന്ന
വജ്രത്തിളക്കത്തിന് അലിഫ് ലൈല ചാരിറ്റബിൾ ട്രസ്റ്റ് ജൂലായി 2 ന് വെള്ളിയാഴ്ച
സ്നേഹാദരവ് നൽകുകയാണ്.
വൈകുന്നേരം 4:30ന്
അലിഫ് ലൈല മുഖ്യ
രക്ഷാധികാരി സയ്യിദ്
ഹസ്സൻ അബ്ദുള്ള
അസ്സഖാഫ് ഇമ്പിച്ചിക്കോയ
ആദൂർ തങ്ങൾ നേതൃത്വം
നൽകുന്ന ചടങ്ങിൽ
സയ്യിദ് ഹാമിദ് തങ്ങൾ
പ്രാർത്ഥന നടത്തും
ചെയർമാൻ ഇബ്രാഹിം
ദേളി വളപ്പ് അനുഗ്രഹ
ഭാഷണം നടത്തും
KMCC GCC എരിയാൽ സെക്രട്ടറി അബ്ദുൽ ഗഫൂർ എരിയാൽ
അവാർഡ് ദാനവും
പ്രമുഖ വ്യവസായി അഹ്മദ് അലി ബെണ്ടിച്ചാൽ
സ്നേഹ സമ്മാനവും
അലിഫ് ലൈല രക്ഷാധികാരി
CM ഹമീദ് മൂല ആരിക്കാടി
ഉപഹാര സമർപ്പണവും നടത്തും
ആദിലിന് ഓൺലൈനിലൂടെ
പരിശീലനം നൽകിയ
ഹാഫിള് മിഖ്ദാദ് ഹിമമി
(Institute of Qur.an studies)
സത്താർ പട്ള
(മൻസ്വർ ചരിറ്റി ചെയർമാൻ)
നാസർ ബായാർ (സാമൂഹ്യ പ്രവർത്തകൻ)
ശാഫി ചെങ്കള (പൊതുപ്രവർത്തകൻ)
സിദ്ധീഖ് മണിയംപാറ (സാമൂഹ്യ പ്രവർത്തകൻ)
ആശിഖ് പടിഞ്ഞാർ മൂല
( തണൽ ചാരിറ്റി ) എന്നിവർ മുഖ്യാധിഥികളായിരിക്കും
ശംസുദ്ധീൻ കാസർഗോഡ് (അലിഫ് ലൈല സെക്രട്ടറി)
ഹനീഫ എയ്യള ( പ്രവർത്തക സമിതി )
ഹനീഫ തൈവളപ്പ് (വർക്കിങ്ങ് ….)
അബൂ ഖലീൽ മേൽപ്പറമ്പ് (ലീഡർ )
ബദ്റുദ്ധീൻ മൊഗ്രാൽ (മീഡിയ) സംബന്ധിക്കും

അലിഫ് ലൈല ചാരിറ്റബിൾ ട്രസ്റ്റ്
കാസർഗോഡ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!