KSDLIVENEWS

Real news for everyone

മൊബൈല്‍ ഫോണ്‍ പുഴയിലെറിഞ്ഞെന്ന് അര്‍ജുന്‍ ആയങ്കി: സജീഷിന് കസ്റ്റംസ് നോട്ടീസ് നല്‍കി

SHARE THIS ON

കൊച്ചി: സ്വർണക്കടത്ത് ക്വട്ടേഷനിൽ തെളിവുകളെല്ലാം നശിപ്പിച്ചെന്ന് അർജുൻ ആയങ്കിയുടെ വെളിപ്പെടുത്തൽ. മൊബൈൽ ഫോൺ പുഴയിലെറിഞ്ഞ് നശിപ്പിച്ചെന്നും അർജുന് കസ്റ്റസംസിന്റെ ചോദ്യം ചെയ്യലിൽ പറഞ്ഞു. കരിപ്പൂരിലൂടെ അനധികൃതമായി കടത്തിയ സ്വർണ്ണം തട്ടിയെടുക്കുന്ന ക്വട്ടേഷൻ സംഘത്തിലെ പ്രധാനിയാണ് അർജുൻ ആയങ്കി.

നിരവധി സ്വർണക്കടത്ത് ക്വട്ടേഷൻ കേസുകളിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന അർജുൻ ആയങ്കിയെ ഇന്നലെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനൊടുവിൽ തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിനായി കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ അഭിഭാഷകർക്കൊപ്പം അർജുൻ ഹാജരായിരുന്നു. പിന്നീട് കസ്റ്റംസ് കസ്റ്റിയിലെടുത്തു അറസ്റ്റ് രേഖപ്പെടുത്തി.

അതേസമയം കേസുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ മുൻഭാരവാഹി സി സജേഷിന് കസ്റ്റംസ് നോട്ടീസ് നൽകി. കരിപ്പുർ സ്വർണ ക്വട്ടേഷൻ കേസിൽ നാളെ ചോദ്യം ചെയ്യാലിന് ഹാജരാവാനാണ് നോട്ടീസ്. ഡിവൈഎഫ്ഐ ചെമ്പിലോട് നോർത്ത് മേഖലാ സെക്രട്ടറി ആയിരുന്നു സജീഷ്. അർജുൻ ആയങ്കി ഉപയോഗിച്ച കാർ സജേഷിന്റെ ആണെന്ന് തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് സജേഷിനെ ഡിവൈഎഫ്ഐ പുറത്താക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!