കുറ്റ്യാടി സീറ്റിലെ തര്‍ക്കം: കുഞ്ഞമ്മദ് കുട്ടി എം.എല്‍.എക്കെതിരെ സി.പി.എം നടപടി

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റു വിഭജന തര്‍ക്കവും പ്രതിഷേധ പ്രകടനങ്ങളുമായി ബന്ധപ്പെട്ട് കുറ്റ്യാടി എം.എല്‍.എ കെ.പി. കുഞ്ഞമ്മദ് കുട്ടിക്കെതിരെ സി.പി.എം നടപടി. ജില്ല സെക്രട്ടേറിയറ്റില്‍നിന്ന് ജില്ല കമ്മിറ്റിയിലേക്ക് തരംതാഴ്ത്താനാണ് തീരുമാനം. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ല സെക്രട്ടേറിയറ്റിെന്റയും ജില്ല കമ്മിറ്റിയുടെയും തീരുമാനം സംസ്ഥാന കമ്മിറ്റിക്ക് അംഗീകാരത്തിന് അയച്ചിരിക്കയാണ്. ഈ മാസം ഒമ്ബത്, പത്ത് തീയതികളില്‍ ചേരുന്ന സംസ്ഥാന കമ്മിറ്റി വിഷയത്തില്‍ തീരുമാനമെടുക്കുമെന്നാണ് സൂചന.

