ഐ.പി.എല്ലിന് എത്തിയ ബി.സി.സി.ഐ മെഡിക്കൽ ഓഫീസർക്കും കൊറോണ പോസറ്റീവ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് വേണ്ടി യു.എ.ഇയിലെത്തിയ ബി.സി.സി.ഐ മെഡിക്കല്‍ ഓഫീസര്‍ക്കും കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ഐ.പി.എല്ലുമായി ബന്ധപ്പെട്ട കൊറോണ പോസറ്റീവ് ആയ ആളുകളുടെ എണ്ണം 14 ആയി. നേരത്തെ ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാമ്ബില്‍ ഉണ്ടായിരുന്ന 2 താരങ്ങള്‍ അടക്കം 13 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ബി.സി.സി.ഐ മെഡിക്കല്‍ ഓഫീസര്‍ക്ക് ലക്ഷണങ്ങള്‍ ഒന്നും ഇല്ലെങ്കിലും ക്വറ്റന്റൈനില് ആകിയിട്ടുണ്ട്. സെപ്റ്റംബര്‍ 19 മുതല്‍ യു.എ.ഇയിലെ മൂന്ന് വേദികളിലായാണ് ഇത്തവണ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടക്കുന്നത്. ടീമുകള്‍ യു.എ.ഇയിലെത്തി പരിശീലനം ആരംഭിച്ചെങ്കിലും ബി.സി.സി.ഐ ഇതുവരെ മത്സരത്തിന്റെ ഫിക്സ്ചറുകള്‍ പുറത്തുവിട്ടിട്ടില്ല.

