പ്രോസ്പെക്ട് മാഗസിന് സര്‍വേയില്‍ ഒന്നാം സ്ഥാനത്ത് ആരോഗ്യമന്ത്രി കെകെ ശൈലജ
മികച്ച ചിന്തകരെ തെരഞ്ഞെടുക്കുന്ന സര്‍വേയിലാണ് ഒന്നാം സ്ഥാനത്തിനർഹരായത്.

മികച്ച ചിന്തകരെ തെരഞ്ഞെടുക്കുന്ന സര്‍വേയില്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ഒന്നാം സ്ഥാനത്ത്. കൊവിഡ് കാലത്തെ ചിന്തകളെ പ്രായോഗിക തലത്തില്‍ എത്തിച്ചു എന്നത് പരിഗണിച്ചാണ് അംഗീകാരം. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രോസ്പെക്ട് മാഗസിന് നടത്തിയ സര്‍വേയിലാണ് ശൈലജ ടീച്ചര്‍ ഒന്നാം സ്ഥാനത്തെത്തിയത്.
കൊവിഡ് കാലത്ത് ചിന്തകളെ പ്രായോഗിക തലത്തില്‍ എത്തിച്ച മികച്ച 50 പേരില്‍നിന്നാണ് ശൈലജ ഒന്നാം സ്ഥാനത്തെത്തിയത്. ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസീന്താ അര്‍ഡേനെ പിന്തള്ളിയായിരുന്നു നേട്ടം.അമ്ബതംഗങ്ങള് ഉള്‍പ്പെടുന്ന പട്ടികയിലെ വോട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു തെരഞ്ഞെടുപ്പ്.
ലോകത്ത് എല്ലാവര്ക്കും സാമാന്യ വരുമാനം ഉറപ്പാക്കുന്ന യുബിഐ മൂവ്മെന്റ് ഉപജ്ഞാതാവ് ഫിലിപ്പ് വാന്‍ പര്‍ജിസ്.
ചരിത്രകാരി ഒലിവറ്റേ ഒറ്റേല്‍, ബംഗ്ലാദേശില്‍ പ്രളയത്തിനെ നേരിടാനുള്ള വീടുകള്‍ നിര്‍മിച്ച മറിനാ തപസ്വം എന്നീ പ്രമുഖരും പട്ടികയിലുണ്ട്

