KSDLIVENEWS

Real news for everyone

പ്രധാനമന്ത്രിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തയാളെ തിരിച്ചറിഞ്ഞു ;
ഇദ്ദേഹം തന്നെയാണ് മുൻ അമേരിക്കൻ പ്രഡന്റ് ബരാക് ഒബാമയുടെ ട്വിറ്റർ അക്കൗണ്ടും ഹാക്ക് ചെയ്തത്

SHARE THIS ON

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ അക്കൗണ്ട് ചെയ്തയാളെ തിരിച്ചറിഞ്ഞു . മുൻ യുഎസ് പ്രസിഡന്റ് ഒബാമയുയേയും അക്കൗണ്ട് ഹാക്ക് ചെയ്തയാൾ . ഇയാളെ കുറിച്ച് ദുരൂഹത വർധിയ്ക്കുന്നു വ്യാഴാഴ്ച പുലർച്ചെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത് . മോദിയുടെ ഔദ്യോഗിക വെബ്സൈറ്റുമായി ബന്ധിച്ചിരിക്കുന്ന ഈ അക്കൗണ്ട് ഹാക്ക് ചെയ്തവർ ” ജോൺ വിക്ക് എന്ന പേരാണ് ഉപയോഗിച്ചത് . പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ക്രിപ്റ്റോ കറൻസിയിൽ സംഭാവന ചെയ്യണം എന്ന് ഹാക്ക് ചെയ്ത വിവരം അറിയിച്ച് ഇയാൾ പോസ്റ്റും ചെയ്തു . വിവരം ട്വിറ്റർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട് . പി ക ഈ ട്വീറ്റുകൾ ട്വിറ്റർ നീക്കം ചെയ്തു .ബിറ്റ്കോയിൻ തട്ടിപ്പാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്നാണ് കരുതുന്നത് . മുൻ അമേരിക്കൻ പ്രസിഡന്റായ ബരാക് ഒബാമ , അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബെഡൺ , അമേരിക്കൻ വ്യവസായിയും ശതകോടീശ്വരനുമായ ഇലോൺ മസ്ക് എന്നിവരുടെ അക്കൗണ്ടും ജോൺ വിക്ക് എന്ന പേരിലുളളയാളാണ് ജൂലായ് മാസത്തിൽ ഹാക്ക് ചെയ്തത് . എന്നാൽ ആരാണ് ഇയാളെന്ന് വ്യക്തമായിട്ടില്ല . @narendramodi_in എന്ന പേരുളള ഔദ്യോഗിക അക്കൗണ്ടിൽ ഓഗസ്റ്റ് 31 നാണ് അവസാനമായി പ്രധാനമന്ത്രി പോസ്റ്റ് ചെയ്തത് . 2014 ൽ കീനു റീവ്സ് നായകനായി പുറത്തിറങ്ങിയ ത്രില്ലർ വിഭാഗത്തിൽ പെട്ട ചിത്രമാണ് ജോൺ വിക്ക് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!