KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് ഇന്ന് 8 പുതിയ ഹോട്ട്സ്പോട്ടുകള്‍ കൂടി; 14 പ്രദേശങ്ങളെ ഒഴിവാക്കി.ഇതോടെ മൊത്തം ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 569 ആയി.

SHARE THIS ON

ഇന്ന് 8 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തൃശൂർ മേലൂർ (കണ്ടൈൻമെന്റ് സോൺ സബ് വാർഡ് 3, 4, 5), നെന്മണിക്കര (സബ് വാർഡ് 1, 2), തളിക്കുളം (വാർഡ് 3), കോട്ടയം ജില്ലയിലെ കുറിച്ചി (1), ഉഴവൂർ (8), വയനാട് ജില്ലയിലെ അമ്പലവയൽ (സബ് വാർഡ് 6), ആലപ്പുഴ ജില്ലയിലെ ചെന്നിത്തല (സബ് വാർഡ് 1, 13), കൊല്ലം ജില്ലയിലെ മൈലം (7) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.
14 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ (വാർഡ് 8), തച്ചനാട്ടുകര (6), വടക്കാഞ്ചേരി (8), തെങ്കര (1, 16, 17), പത്തനംതിട്ട ജില്ലയിലെ കുറ്റൂർ (സബ് വാർഡ് 10), കോട്ടനാട് (8, 12, 13 (സബ് വാർഡ്), താന്നിത്തോട് (6), കൊല്ലം ജില്ലയിലെ മേലില (9), പേരയം (12), കോട്ടയം ജില്ലയിലെ മുളക്കുളം (3), കാസർഗോഡ് ജില്ലയിലെ കുമ്പഡാജെ (9), തൃശൂർ ജില്ലയിലെ മുളങ്കുന്നത്തുകാവ് (സബ് വാർഡ് 3), വയനാട് ജില്ലയിലെ തിരുനെല്ലി (8, 9, 11, 12, 14, 17), ആലപ്പുഴ ജില്ലയിലെ നെടുമുടി (2) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവിൽ 569 ഹോട്ട് സ്പോട്ടുകളാണുള്ളത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!