KSDLIVENEWS

Real news for everyone

സ്വന്തം വാഹനത്തില്‍ ഒറ്റക്ക്​ യാത്ര ചെയ്യുമ്പോള്‍ മാസ്​ക്​ ധരിക്കേണ്ടതില്ലെന്ന്​ ആരോഗ്യ മന്ത്രാലയം

SHARE THIS ON

ന്യൂഡല്‍ഹി: സ്വന്തം വാഹനത്തില്‍ ഒറ്റക്ക്​ യാത്ര ചെയ്യു​േമ്ബാള്‍ നിര്‍ബന്ധമായും മാസ്​ക്​ ധരിക്കണമെന്ന നിര്‍ദേശം നല്‍കിയി​ട്ടില്ലെന്ന്​ ആരോഗ്യ മന്ത്രാലയം.

സ്വന്തം വാഹനത്തില്‍ ഒറ്റക്ക്​ യാത്ര ചെയ്യു​േമ്ബാള്‍ മാസ്​ക്​ ധരിക്കേണ്ടതില്ല. ടാക്​സികളിലും മറ്റും യാത്ര ചെയ്യു​േമ്ബാള്‍ മാസ്​ക്​ ധരിക്കുകയും സാമൂഹിക അകലം ഉറപ്പുവരുത്തുകയും വേണം. സ്വന്തം വാഹനത്തില്‍ ഒറ്റക്ക്​ യാത്ര ചെയ്യു​േമ്ബാള്‍ മാസ്​ക്​ ധരിക്കണമെന്ന്​ ആരോഗ്യ വകുപ്പ്​ ഇതുവരെ നിര്‍ദേശം നല്‍കിയിട്ടില്ല.

കൂട്ട​മായി സൈക്ലിങ്​, ജോഗിങ്​ തുടങ്ങിയവ ചെയ്യു​േമ്ബാള്‍ മാസ്​ക്​ ധരിക്കണം. ഒറ്റക്കാണ്​ ഇവ ചെയ്യുന്നതെങ്കില്‍ മാസ്​ക്​ ധരിക്കണമെന്ന നിര്‍ബന്ധമില്ലെന്നും ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ്​ ഭൂഷണ്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!