ആസ്ക് ആലംപാടിക്ക് പൊളിറ്റ് ഇന്റർനാഷണൽ ആറ് വീൽചെയറുകൾ കൈമാറി

ആലംപാടി: ആലംപാടിയിലെയും പരിസര പ്രദേശത്തെയും നിർധന കുടുംബത്തിലെ രോഗികൾക്ക് സൗജന്യ ഉപയോഗത്തിനായി ആസ്ക് ആലംപാടി നൽകി വരുന്ന മെഡിക്കൽ ഉപകാരണത്തിലേക്ക് പൊളിറ്റ് ഇന്റർനാഷണൽ സ്പോൺസർ ചെയ്ത ആറ് വീൽചെയറുകൾ നാടിന് സമർപ്പിച്ചു. ആസ്ക് ക്ലബ്ബിൽ വെച്ച് നടന്ന ചടങ്ങിൽ പൊളിറ്റ് ഇന്റർനാഷണൽ എം.ഡിയും, ആസ്ക് ജി.സി.സി മുൻ ജനറൽ സെക്രെട്ടറിയുമായിരുന്ന അദ്ദ്ര മേനത്ത് ആറ് വീൽചെയറുകൾ ആസ്ക് കമ്മിറ്റിക്ക് കൈമാറി. ഇതോടെ പതിനാല് വീല്‍ചെയറുകളാണ് ആസ്ക് ആലംപാടി നാടിന് സമർപ്പിച്ചത്. ഇബ്രാഹിം പള്ളങ്കോട്, ഗപ്പു ആലംപാടി, സിദ്ധിഖ്. എം, കാദർ ചാൽക്കര, നിസാർ നിച്ചു, ലത്തീഫ് മാസ്റ്റർ, ജീലാനി ചെറിയാലംപാടി, ഹിഷാം പൊയ്യയിൽ, റിയാസ്. ടി.എ, സിദ്ധിഖ് ചൂരി, കെ.എം ഹാജി, തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

