പ്രതിസന്ധികളെ തരണം ചെയ്ത ഐ.എൻ.എൽ ആരംഭകാല ശക്തി വീണ്ടെടുത്തു : അസീസ് കടപ്പുറം

കോട്ടപ്പുറം : രണ്ടര പതിറ്റാണ്ടു കാലം ഒട്ടേറെ പ്രയാസങ്ങളും പ്രതിസന്ധികളും അതിജീവിച്ചു കൊണ്ട് ആരംഭകാല ശക്തി വീണ്ടെടുത്ത് ഐ എൻ എൽ കേരളത്തിലെ നിർണ്ണായക രാഷ്ട്രീയ പാർട്ടിയായി വളർന്നിരിക്കുകയാണെന്ന് ഐ.എൻ എൽ ജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറം പറഞ്ഞു, നീലേശ്വരം മുനിസിപ്പൽ ഐ എൻ എൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ പാർട്ടികളിൽ നിന്നും ഐ എൻ എല്ലിലേക്കു കടന്നു വന്നവർക്കു നൽകിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം . ഐ എൻ എൽ നീലേശ്വരം മുനിസിപ്പൽ പ്രസിഡന്റ് എ പി കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു . ഐ എൻ എൽ നേതാക്കളയ വി കെ ഹനീഫ ഹാജി, ഷംസുദ്ദീൻ അറിഞ്ചിറ, റസാഖ് പുഴക്കര, ഹാരിസ് ബേഡി, ഷാഫി സന്തോഷ് നഗർ, സിദ്ദീഖ് ചെങ്കള, മമ്മു കോട്ടപ്പുറം, കെ പി മൊയ്ദു , എ സി ശാഹുൽ ഹമീദ് , എ സി മഹ്മൂദ് ഹാജി, യു എ അമീറലി, എൻ പി റഹീം, നിസാർ പുഴക്കര, ജാഫർ കെ പി, റിയാദ് കല്ലായി എന്നിവരും പുതുതായി പാർട്ടിയിലേക്ക് കടന്നു വന്ന എൻ കെ സി അബ്ദുൾ റഹിമാൻ , കെ വി അസീസ്, എൽ കെ നാസർ എന്നിവരും പ്രസംഗിച്ചു . മഹ്മൂദ് പള്ളിവളപ്പിൽ സ്വാഗതവും തഷ്രീഫ് നീലേശ്വരം നന്ദിയും പറഞ്ഞു .

