KSDLIVENEWS

Real news for everyone

ജമ്മു കശ്മീരിൽ അഞ്ച് ഭാഷകൾക്ക് ഔദ്യോഗിക ഭാഷകളായി അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ
കശ്മീരി, ഡോഗ്രി, ഹിന്ദി, ഉറുദു, ഇംഗ്ലീഷ് എന്നീ ഭാഷകളാണവ.

SHARE THIS ON

ശ്രീനഗർ : കശ്മീരി , ഡോഗ്രി , ഹിന്ദി , ഉറുദു , ഇംഗ്ലീഷ് എന്നീ അഞ്ചു ഭാഷകൾ ജമ്മു കശ്മീരിൽ ഔദ്യോഗിക ഭാഷകളായി അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ .കശ്മീരിലെ ജനങ്ങളുടെ ആവശ്യപ്രകാരമാണ് പുതിയ നീക്കമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു . പാർലമെന്റിന്റെ വരാനിരിക്കുന്ന മൺസൂൺ സെഷനിൽ ഔദ്യോഗിക ഭാഷാ ബിൽ അവതരിപ്പിക്കും.ഡോഗ്രി , ഹിന്ദി , കശ്മീരി എന്നിവ ജമ്മു കശ്മീരിൽ ഔദ്യോഗിക ഭാഷകളായി ഉൾപ്പെടുത്തണമെന്ന മേഖലയുടെ ദീർഘകാല ആവശ്യമാണ് ഇതിലൂടെ മോദി സർക്കാർ അംഗീകരിച്ചതെന്ന് കേന്ദ്രമന്ത്രിയും ഉദംപൂർ എംപിയുമായ ജിതേന്ദ്ര സിംഗ് പറഞ്ഞു . അതേ സമയം പുതിയ തീരുമാനമെടുത്ത മോദി സർക്കാരിനു നന്ദി അർപ്പിച്ച് കശ്മീര ജനതയും , ജനപ്രതിനിധികളും രംഗത്ത് വന്നു .

കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെ ഔദ്യോഗിക ഭാഷകളായി നിലവിലുള്ള മറ്റ് രണ്ട് ഭാഷകളെ കൂടാതെ ഡോഗ്രി , ഹിന്ദി , കശ്മീരി എന്നിവ ഉൾപ്പെടുത്തുന്നതിന് പ്രധാനമന്ത്രി മോദിയോട് നന്ദി അറിയിക്കുന്നു . ഇത് പ്രദേശത്തിന്റെ ദീർഘകാലമായി നില ൽക്കുന്ന പൊതു ആവശ്യത്തിന്റെ പൂർത്തീകരണം മാത്രമല്ല , 2019 ഓഗസ്റ്റ് 5 ന് ശേഷം നടപ്പാക്കിയ സമത്വ മനോഭാവത്തിന് അനുസൃതവുമാണ് . ” തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് , നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ദേവേന്ദർ സിംഗ് റാണ പറഞ്ഞു . 2001 ൽ അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഡോഗ്രി ഭാഷ ഉൾപ്പെടുത്തി . എന്നിരുന്നാലും , ഈ ഭാഷ ജമ്മു കശ്മീരിലെ ഔദ്യോഗിക ഭാഷയായിരുന്നില്ല . ജമ്മു ഡിവിഷനിലെ 10 ജില്ലകളിലാണ് ഡോഗ്രി ഭാഷ പ്രധാനമായും സംസാരിക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!