KSDLIVENEWS

Real news for everyone

പ്രതിദിനം രാജ്യത്ത് കോവിഡ് കണക്ക് അനസ്യൂതം വർദ്ധിക്കുന്നു
കോവിഡ് ബാധിതർ 39 ലക്ഷം കടന്നു
രാജ്യത്ത് 24 മണിക്കൂറിനിടെ 83, 341 പേർക്ക് രോഗവും, 1096 മരണവും

SHARE THIS ON

ഡൽഹി:  ഇന്ത്യയിൽ പ്രതിദിന കോവിഡ് കേസുകൾ ഇന്നും ശമനമില്ലാതെ വർദ്ധിച്ചു ; മറ്റെല്ലാ രാജ്യങ്ങളേയും പിന്തള്ളി രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം രണ്ടാം ദിവസവും എൺപതിനായിരം കടന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്ക പ്രകാരം. 83, 341 പുതിയ കൊവിഡ് കേസുകളാണ് 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത്. ആകെ രോഗികളുടെ എണ്ണം ഇതോടെ 39 ലക്ഷം കടന്നു. ഇതുവരെ 39, 36, 747 പേർക്കാണ് ഇന്ത്യയിൽ രോഗം ബാധിച്ചിട്ടുള്ളത്. 
24 മണിക്കൂറിനുള്ളിൽ 1096 പേർ കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണം 68472 ആയി. അതേസമയം, രോഗ മുക്തി നിരക്ക് 77. 15% ശതമാനമാണെന്നും റിപ്പോർട്ട് പറയുന്നു. രോഗമുക്തി നേടിയവരുടെ എണ്ണം 30 ലക്ഷം കടന്നു. നിലവിൽ 30, 37, 151 പേരാണ് രോഗമുക്തി നേടിയിട്ടുള്ളത്. 
തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്തെ പ്രതിദിന സാമ്പിൾ പരിശോധന പതിനൊന്നു ലക്ഷത്തിനു മുകളിലാണ്. ഇന്നലെ 11,69,765 സാമ്പിൾ പരിശോധിച്ചുതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!