KSDLIVENEWS

Real news for everyone

രാജ്യത്ത് 24 മണിക്കൂറിനിടെ 38,949 പേര്‍ക്കു കൂടി കോവിഡ്; 542 മരണം

SHARE THIS ON

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,949 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 40,026 പേർ കൂടി രോഗമുക്തി നേടിയപ്പോൾ 24 മണിക്കൂറിനിടെ 542 പേർക്കു കൂടി കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായി

രാജ്യത്ത് ഇതുവരെ 3,10,26,829 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 3,01,83,876 പേർ രോഗമുക്തി നേടിയപ്പോൾ 4,12,531 പേർക്ക് ജീവൻ നഷ്ടമായി. നിലവിൽ 4,30,422 സജീവ രോഗികളാണ് രാജ്യത്തുള്ളത്. ഇതുവരെ 39,53,43,767 പേർക്ക് വാക്സിൻ വിതരണം ചെയ്തുകഴിഞ്ഞിട്ടുണ്ട്. ഇതിൽ 38,78,078 പേർക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് വാക്സിൻ നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!