KSDLIVENEWS

Real news for everyone

രണ്ട് ഡോസ് വാക്സീന്‍ എടുത്തവര്‍ക്ക് ഇളവ്; കേരളത്തിലേക്ക് വരാന്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട

SHARE THIS ON

രണ്ട് ഡോസ് വാക്സീൻ എടുത്തവർക്ക് ഇനി ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട. നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമായ എല്ലാകാര്യങ്ങൾക്കും പകരം വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്കും ഇളവ് ബാധകമാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള പ്രവേശനം, വിവിധ പരീക്ഷകൾ തുടങ്ങി നിരവധി കാര്യങ്ങൾക്ക് നിലവിൽ ആർടിപിസിആർ നെഗറ്റീവാണെന്ന് തെളിയിക്കുന്ന പരിശോധനാ ഫലം നിർബന്ധമായിരുന്നു. അതേസമയം വാക്സീനെടുത്തവർ രോഗലക്ഷണങ്ങളുണ്ടെങ്കിൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. വാക്സിനേഷൻ പൂർത്തീകരിച്ചവർക്ക് നിബന്ധനകളിൽ ഇളവ് വേണമെന്ന് ഇതര സംസ്ഥാനങ്ങളിലെ മലയാളികളിൽ നിന്നുൾപ്പെടെ ആവശ്യമുയർന്നിരുന്നു. ഇതും ടൂറിസം കേന്ദ്രങ്ങൾ തുറക്കുന്ന സാഹചര്യവുമെല്ലാം പരിഗണിച്ചാണ് സർക്കാർ ഇളവ് നൽകിയത്. മുംബൈ ഉൾപ്പെടെ മറ്റു ചില സ്ഥലങ്ങളിലും സമാന ഇളവ് നൽകിതുടങ്ങിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!