KSDLIVENEWS

Real news for everyone

കന്തലിന് അഭിമാനമായി ഡോക്ടർ മുഷ്താഖ് കന്തലായം

SHARE THIS ON

പുത്തിഗെ :- തികച്ചും അവികസിതവും അസൗകര്യങ്ങളുടെ കേന്ദ്രവുമായ പുത്തിഗെ പഞ്ചായത്തിലെ കന്തലിൽ നിന്നും സ്വ പ്രയത്നം കൊണ്ട് മാത്രം എം ബി ബി എസ് പാസ്സായി ഡോക്ടറേറ്റ് നേടിയ കന്തലായം മുഹമ്മദ്‌ മുഷ്താഖ് റഹ്മാൻ ഒരു നാട്ടിനു തന്നെ അഭിമാനമായിരിക്കുന്നു.
പ്രാഥമിക വിദ്യാഭ്യാസത്തിന് മാത്രം പരിമിതമായ സൗകര്യമുള്ള കന്തൽ എ എൽ പി സ്കൂളിൽനിന്നും പഠനം കഴിഞ്ഞു ഷേണി ശ്രീ ശാരദാമ്പ ഹൈ സ്കൂളിൽ ചേരുകയും എസ് എസ് എൽ സിക്ക് ശേഷം ഇടനീർ സ്വാമിജി ഹയർ സെക്കണ്ടറിയിൽ നിന്നും പ്ലസ് ടു പൂർത്തിയാക്കി എൻ‌ട്രൻസ് കോച്ചിങ് കേന്ദ്രമായ കോട്ടയം പാലാ ബ്രില്ലിയന്റ് സ്റ്റഡി സെന്ററിൽ രണ്ട് വർഷത്തെ കോഴ്സ് പൂർത്തീകരിക്കുകയും ചെയ്ത മുഷ്താഖിന് നീറ്റ് വഴി മെരിറ്റിലൂടെയാണ് രാജീവ്‌ ഗാന്ധി യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ഉത്തര കർണ്ണാടകയിലെ ബാഗൽകോട്ട് എസ്. നിജലിംഗപ്പ മെഡിക്കൽ കോളേജിൽ സീറ്റ് ലഭിച്ചത്. നാലര വർഷത്തെ പഠനത്തിന് ശേഷം ഈയ ടുത്താണ് നല്ല മാർക്കോടെ എം ബി ബി എസ് പാസ്സായി ഒരു കന്തൽ പ്രദേശത്തേക്കും നാട്ടുകാർക്കും അഭിമാനം പകർന്നുകൊണ്ട് സേവന മേഖലയിലേക്ക് കടന്നു വരുന്നത്. കുടുംബത്തിൽ എടുത്തു പറയത്തക്ക അഭ്യസ്തവിദ്യരോ ഉപദേശ നിർദേശങ്ങൾക്ക് ആളുകളോ സാമ്പത്തിക ഭദ്രതയുള്ളവരോ ഇല്ലാത്തിരുന്നിട്ടും സ്വ ഇഷ്ടപ്രകാരം കഠിന പ്രയത്നം നടത്തിയാണ് ഈ നേട്ടം കൈവരിച്ചതെന്നത് മുഷ്ത്താഖിന്റെ വിജയത്തിന് തിളക്കം കൂട്ടുന്നു. സ്വന്തം കുടുംബത്തെപോലെ നാട്ടുകാർക്കും ഈ വേള ആഹ്ലാദത്തിന്റേതാണ്. ഉന്നത പ്രഫഷണൽ വിദ്യാർഥികളും ഉന്നത വിദ്യാഭ്യാസം നേടിയവരുമായി ഇവിടെ നിന്നും ഇതിന് മുമ്പ് പുറത്തിറങ്ങിയിരുന്നത് മുൻ തലമുറയിലെ കോടി കുഞ്ഞാലി സാഹിബിന്റെ മകൻ ഡോക്ടർ കോടി മുഹമ്മദ്‌ സാഹിബ്, മുൻ ഖത്തീബ് മുഹമ്മദ്‌ മുസ്‌ലിയാരുടെ മകൻ ലക്‌ചറർ അബ്ദുല്ല കുഞ്ഞി ബ്യാരി ( അസോസിയേറ്റ് പ്രൊഫസർ) തുടങ്ങി ചുരുക്കം ചില പേർ മാത്രമായിരുന്നു. ഏകദേശം അമ്പതാണ്ടിന് ശേഷം ഇതാദ്യമാണ് ഒരുന്നത പ്രഫഷണൽ ബിരുദദാരി കന്തലിൽ നിന്നും രൂപപ്പെട്ടു വരുന്നത് എന്നത് നാട്ടുകാരുടെ സന്തോഷം ഇരട്ടിപ്പിക്കുന്നു.
എന്നും മത – ഭൗതിക വിദ്യാഭ്യാസം അനിവാര്യമെന്നു വിശ്വസിക്കുകയും വിദ്യാഭ്യാസത്തിന് ആഗ്രഹിക്കുന്നവരെ രഹസ്യമായി സഹായിക്കുകയും ചെയ്തിരുന്ന കർഷകൻ കൂടിയായ പരേതനായ കന്തലായം മുഹമ്മദ്‌ ഹാജിയുടെ മകൻ ആദം കുഞ്ഞിയുടെയും കർഷക പ്രിയനായിരുന്ന പരേതൻ മുഗു തോട്ടം അബ്ദുൽ റഹിമാൻ എന്നവരുടെ മകൾ ഖദീജയുടെയും ദ്വിദീയ പുത്രനാണ് മുഷ്താഖ്. ജോലിയോടൊപ്പം തുടർ പഠനം എന്നതാണ് അദ്ദേഹത്തിന്റെ അടുത്ത ലക്ഷ്യം.
Ksmadani@gmail.com
കന്തൽ സൂപ്പി മദനി
9567250786

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!