KSDLIVENEWS

Real news for everyone

രാജ്യത്ത് 24 മണിക്കൂറിനിടെ 38,164 പേർക്ക് കോവിഡ്; 499 മരണം

SHARE THIS ON

ന്യൂഡൽഹി: ഇന്ത്യയിൽ 38,164 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 499 പേരാണ് കോവിഡ് മൂലം മരിച്ചത്. 38,660 പേർ കോവിഡ് മുക്തരായതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.

രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 3,11,44,229 പേർക്കാണ്. സജീവ രോഗികളുടെ എണ്ണം 4,21,665 ആണ്. ഇതുവരെ 3,03,08,456 പേർ രോഗമുക്തരായി. ഇന്ത്യയിൽ കോവിഡ് ബാധിച്ചുള്ള മരണം 4,14,108 ആയതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.


ഞായറാഴ്ച 14,63,593 സാമ്പിളുകൾ പരിശോധിച്ചു. ജൂലായ് 18 വരെയുള്ള കാലയളവിൽ ആകെ പരിശോധിച്ചത് 44,54,22,256 സാമ്പിളുകളാണ്. ഇതുവരെ 40,64,81,493 ഡോസ് വാക്സിൻ വിതരണം ചെയ്തതായും ആരോഗ്യ മന്ത്രാലയം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!