KSDLIVENEWS

Real news for everyone

ബിനീഷ് കുറ്റക്കാരനാണെങ്കിൽ സംരക്ഷിക്കില്ല , തൂക്കിക്കൊല്ലേണ്ടതാണെങ്കിൽ തൂക്കിക്കൊല്ലട്ടെയെന്നും കോടിയേരി

SHARE THIS ON

തിരുവനന്തപുരം: മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസില്‍ മകനെ സഹായിക്കില്ലെന്ന് വ്യക്തമാക്കി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിനീഷ് കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കാമെന്നും ആരും സംരക്ഷിക്കില്ലെന്നും കോടിയേരി പറഞ്ഞു. ബംഗളൂരു മയക്കുമരുന്ന് കേസിലെ പ്രതികളുമായുളള ബിനീഷ് കോടിയേരിയുടെ ബന്ധം സംബന്ധിച്ച ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അന്വേഷണസംഘം എല്ലാ കാര്യങ്ങളും അന്വേഷിക്കട്ടെ. നിങ്ങളൊരു രക്ഷിതാവാണെങ്കില്‍ ഇത്തരമൊരു കാര്യമറിഞ്ഞാല്‍ നിങ്ങള്‍ സംരക്ഷിക്കുമോ? ഏതെങ്കിലും ഒരു രക്ഷിതാവ് സംരക്ഷിക്കുമോ? ഇല്ലാത്ത കഥകളുണ്ടാക്കി പ്രചരിപ്പിച്ച്‌ പുകമറ സൃഷ്ടിക്കനാണ് ഈ ആരോപണത്തിലൂടെ ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!