KSDLIVENEWS

Real news for everyone

വിസ്‌മയ കേസ് : പ്രതിയുടെ ജാമ്യാപേക്ഷയില്‍ 26ന് വിധി

SHARE THIS ON

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ശാസ്താംകോട്ട പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ ബി.എ.എം.എസ് വിദ്യാര്‍ത്ഥിനി വിസ്മയ വി. നായര്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയാന്‍ ഈ മാസം26ലേക്ക് മാറ്റി. കേരളഓണ്‍ലൈന്‍ ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പ്രതിക്കുവേണ്ടി ഹാജരായ അഡ്വ. ആളൂര്‍, സ്ത്രീധന പീഡന പരാതി നിലനില്‍ക്കില്ലെന്ന് വാദിച്ചു. എന്നാല്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും സ്ത്രീധന പീഡനത്തിന് ശക്തമായ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷന്‍ പറ‌ഞ്ഞു.

സ്ത്രീധനം ആവശ്യപ്പെട്ട് കിരണ്‍കുമാര്‍ നടത്തിയ പീഡനങ്ങള്‍ സംബന്ധിച്ച്‌ സഹോദരന്‍, സഹോദരന്റെ ഭാര്യ, കൂട്ടുകാരി എന്നിവര്‍ക്കും ഭര്‍ത്താവിന്റെ സഹോദരിക്കും വിസ്മയ വാട്സ് ആപ്പില്‍ സന്ദേശങ്ങള്‍ അയച്ചിരുന്നതായി പ്രോസിക്യൂഷന് വേണ്ടി ജില്ലാ ഗവ.പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ.ആര്‍. സേതുനാഥപിള്ള ചൂണ്ടിക്കാട്ടി വിസ്മയയുടെ ഫോണിന്റെ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനിടയില്‍ കൊവിഡ് സ്ഥിരീകരിച്ച കിരണ്‍കുമാറിന്റെ റിവേഴ്സ് ക്വാറന്റൈന്‍ പൂര്‍ത്തിയായി. കസ്റ്റഡിയില്‍ ലഭിക്കാന്‍ അന്വേഷണസംഘം കോടതിയില്‍ അപേക്ഷ നല്‍കി. കസ്റ്റഡിയില്‍ ലഭിച്ചാലുടന്‍ വിസ്മയയുടെ നിലമേലിലെ വീട്ടിലെത്തിച്ച്‌ തെളിവെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!