ഇന്ത്യ-ചൈന അതിർത്തി തർക്കം ; പ്രശ്നപരിഹാരത്തിനായി ഇരു രാജ്യങ്ങളെയും സഹായിക്കാൻ സന്നദ്ധമാണ് ; ട്രംപ്

വാഷിങ്ടണ്‍: ഇന്ത്യ – ചൈന അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ പുറത്തറിയുന്നതിനേക്കാള്‍ മോശമായ അവസ്ഥയിലാണെന്നും അതിര്‍ത്തി തര്‍ക്കത്തില്‍ ഇടപെടാന്‍ തയ്യയാണെന്നും അറിയിച്ചു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രശ്നപരിഹാരത്തിനായി ഇരു രാജ്യങ്ങളെയും സഹായിക്കാന്‍ സന്നദ്ധമാണെന്നും ട്രംപ് വ്യക്തമാക്കി. പ്രശ്നപരിഹാരത്തിനായി അതിര്‍ത്തി വിഷയത്തില്‍ ഇടപെടാനും സഹായിക്കാനും ഞങ്ങള്‍ക്ക് താല്പര്യമുണ്ട് ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിലെ വാര്‍ത്താസമ്മേളനത്തിനിടെയാണ് ട്രംപ് ഈ കാര്യം വ്യക്തമാക്കിയത്.
ചൈന ഇന്ത്യയെ സംഘര്‍ഷത്തിലേക്ക് വലിച്ചിടുകയാണോ എന്ന ചോദ്യത്തിന് അങ്ങനെ ഉണ്ടാവില്ലെന്നാണ് താന്‍ താന്‍ പ്രതീക്ഷിക്കുന്നതെങ്കിലും അതിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും ട്രംപ് പറഞ്ഞു. അതേസമയം നേരത്തെയും അതിര്‍ത്തി പ്രശ്നത്തില്‍ ഇടപെടാന്‍ ട്രംപ് സന്നദ്ധത അറിയിച്ചിരുന്നു എന്നാല്‍ ഇരു രാജ്യങ്ങളും വിഷയത്തില്‍ പ്രതികരിച്ചിരുന്നില്ല.

