കോവിഡ് വാക്സിൻ ; പരീക്ഷണങ്ങൾ ഫലപ്രദമല്ല , കുത്തിവയ്പ്പ് അടുത്ത വർഷം പകുതിയോടെ : ലോകാരോഗ്യ സംഘടന (WHO)

വ്യാപകമായ കോവിഡ് വാക്സിന് കുത്തിവയ്പ് അടുത്ത വര്‍ഷം പകുതിയോടെയേ ആരംഭിക്കുകയുള്ളുവെന്ന് ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ). നിലവിലുള്ള വാക്സിന് പരീക്ഷണങ്ങളിലുളള ഒന്നുംതന്നെ പ്രതീക്ഷാവഹമായ സൂചന നല്‍കുന്നില്ലെന്നും 50 ശതമാനംമാത്രമാണ് ഇവയുടെ ഫലപ്രാപ്തിയെന്നും ഡബ്ല്യുഎച്ച്ഒ പ്രതിനിധി മാര്‍ഗരറ്റ് ഹാരിസ് പറഞ്ഞു.
സാവധാനം മൂന്നാംഘട്ട പരീക്ഷണങ്ങള്‍ നടത്തിയാല്‍ മാത്രമാണ് ഫലപ്രാപ്തിയുള്ള വാക്സിന് തയ്യാറാക്കാന്‍ കഴിയുക. പരീക്ഷണങ്ങളിലെ വിവരങ്ങള്‍ പരസ്പരം കൈമാറുകയും താരതമ്യം ചെയ്യുകയും വേണം. നിരവധി ആളുകള്‍ വാക്സിന് എടുത്തിട്ടുണ്ട്. എന്നാല്‍, ഇവയൊന്നും തന്നെ കൃത്യമായ ഫലമോ സുരക്ഷയോ തരുന്നതായി കണ്ടെത്തിയിട്ടില്ല- മാര്‍ഗരറ്റ് പറഞ്ഞു.
ഡബ്ല്യുഎച്ച്ഒയും ഗാവി വാക്സിന് അലൈന്‍സും ചേര്‍ന്ന് കോവാക്സിന് നിര്‍മിക്കുന്നുണ്ട്. എല്ലാ രാജ്യങ്ങള്‍ക്കും തുല്യമായി വാങ്ങാനും വില്‍പ്പനയ്ക്കുമാണ് ലക്ഷ്യമിടുന്നത്.
ഹൈറിസ്ക് വിഭാഗത്തില്‍ പെടുന്നവര്‍ക്കാണ് വാക്സിന് നല്‍കുന്നതിന് മുന്‍ഗണന. 2021 അവസാനത്തോടു കൂടി 200 കോടി വാക്സിന്‍ഡോസുകള്‍ നിര്‍മിക്കാനും വിതരണം ചെയ്യാനുമാണ് ഡബ്ല്യുഎച്ച്ഒ ലക്ഷ്യമിടുന്നത്. എന്നാല്‍, ഇതില്‍ പങ്കാളികളാകില്ലെന്ന് അമേരിക്ക നേരത്തെ പറഞ്ഞിരുന്നു.

