KSDLIVENEWS

Real news for everyone

രാജ്യത്ത് 24 മണിക്കൂറിനിടെ 43,509 പേർക്ക് കോവിഡ്; രോഗമുക്തി നിരക്ക് 97.38 ശതമാനം

SHARE THIS ON

ന്യൂഡല്‍ഹി : രാജ്യത്ത് ഇന്നലെ 43,509 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,465 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

നിലവില്‍ ഇന്ത്യയില്‍ 4,03,840 പേരാണ് ചികില്‍സയിലുള്ളത്. രോഗമുക്തി നിരക്ക് 97.38 ശതമാനമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.


ഇന്നലെ രാജ്യത്ത് 17,28,795 സാംപിളുകളാണ് പരിശോധിച്ചത്. ജൂലൈ 28 വരെ രാജ്യത്ത് 46,26,29,773 സാംപിളുകള്‍ പരിശോധിച്ചതായും ഐസിഎംആര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!