കോവിഡ് കാലത്തെ മാതൃകാ പ്രവർത്തനം : ആരോഗ്യ പ്രവർത്തകരെ ടീം ബിൻദാസ് ആദരിച്ചു

ദുബൈ: രാത്രിയും പകലുമില്ലാതെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്നവര്‍ നമ്മുടെ നാടിന്റെ നായകന്മാരാണ്. ഇവരോടുള്ള നന്ദിയും കടപ്പാടും എത്ര പറഞ്ഞാലും മതി വരില്ല .
കോവിഡ് പ്രതിരോധ പ്രവർത്തങ്ങളിലൂടെ നമ്മുടെ ചൗക്കി നാടിന്റെ യശസ് വാനോളം ഉയർത്തിയ ദിൽഷാദ് ബിൻദാസും ജാസിർ കാവുഗോളിയും . മഹാമാരി മൂലം വിഷമതകൾ അനുഭവിച്ച പ്രവാസികൾക്കു വേണ്ടി സമർപ്പിച്ച നാടിന്റെ പൊൻ താരകം .
നിരവധി പ്രവാസികളെ കൂടണയാൻ വേണ്ടി തങ്ങളുടെ എല്ലാം അർപ്പിച്ച യുഎഇ മണ്ണിലെ കോവിഡ് വാരിയർസ് !
അവരുടെ മാനവരാശിക് വേണ്ടിയുള്ള സ്ത്യുഅർഹമായ സേവന മനോഭാവത്തിനു ടീം ബിൻദാസ് ബോയ്സിന്റെ അനുമോദനങ്ങൾ.
ചടങ്ങിൽ പ്രശസ്ത സാമൂഹ്യ പ്രവർത്തകൻ എം ഡി ഭായ്, ബീരാൻ ഐവ, ഷബീർ ദുബ്ബി അന്ച്ചു ബിൻദാസ് സമദ് ബിൻദാസ് എന്നിവർ സംബന്ധിച്ചു

