KSDLIVENEWS

Real news for everyone

കോവിഡ് ബാധിച്ചു മരിച്ച ഐ എൻ ടി യു സി നേതാവിന്റെ പണവും രേഖകളും മൊബൈൽ ഫോണും കാണാനില്ലെന്ന് കാട്ടി ഭാര്യ പോലീസിൽ പരാതി നൽകി

SHARE THIS ON

പൊയിനാച്ചി: പരവനടുക്കം എം.ആർ.എസിലെ കോവിഡ് പ്രഥമചികിത്സാകേന്ദ്രത്തിൽ മരിച്ച ഐ.എൻ.ടി.യു.സി. പള്ളിക്കര മണ്ഡലം പ്രസിഡന്റ്‌ നെല്ലിയടുക്കം രാജുവിന്റെ (36) പഴ്സും രേഖകളും കാണാനില്ലെന്ന് പരാതി.

മൊബൈൽഫോൺ, 20,000 രൂപ, ആധാർ, ഐ.ഡി., എ.ടി.എം.കാർഡുകൾ എന്നിവ പഴ്സിൽ ഉണ്ടായിരുന്നുവെന്നും ഇവ കണ്ടെത്തി നൽകണമെന്നും ആവശ്യപ്പെട്ട് ഭാര്യ സുമതി മേൽപ്പറമ്പ് പോലീസിൽ പരാതി നൽകി.

കോവിഡ് ബാധിച്ച് ഓഗസ്റ്റ് 25-ന് രാത്രിയാണ് രാജു മരിച്ചത്. ബട്ടത്തൂരിലെ ബെവ്കോ ഡിപ്പോയിൽ ചുമട്ടുതൊഴിലാളിയായിരുന്ന ഇദ്ദേഹത്തെ ഉദുമ ആരോഗ്യകേന്ദ്രത്തിൽ നടത്തിയ സ്രവ പരിശോധനയിൽ പോസിറ്റീവ് ആയതിനെ തുടർന്നാണ് പരവനടുക്കത്തെ ചികിത്സാകേന്ദ്രത്തിൽ പ്രവേശിപ്പിച്ചിത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!