ചെറുവത്തൂർ ടൗണിന് സമീപം കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു ; തിരുവോണ നാളിൽ കാണാതായ കൊടക്കാട് ആനിക്കാട് സ്വദേശി കെ.വി.പവിത്ര ( 58 ) ന്റേതാണെന്ന് തിരിച്ചറിഞ്ഞു

ചെറുവത്തൂർ : ടൗണിൽ ജെ.കെ.റസിഡൻസിക്ക് സമീപം ഇന്നുച്ചയോടെ കണ്ടെത്തിയ മൃതദേഹം തിരുവോണ നാളിൽ കാണാതായ കൊടക്കാട് ആനിക്കാട്ടെ കെ.വി.പവിത്രന്റേത് ( 58 ) . ലോട്ടറി തൊഴിലാളിയാണ് . ബന്ധുക്കളുടെ പരാതിയിൽ ചീമേനി പോലീസ് കേസെടുത്ത് അന്വേഷിച്ചു വരുന്നതിനിടെയാണ് മൃതദേഹം കണ്ടത് . പോലീസ് വിവരം നൽകിയതുപ്രകാരം ബന്ധുക്കളെത്തിയാണ് തിരിച്ചറിഞ്ഞത് . ഭാര്യ : പ്രീത . മക്കൾ : പ്രവിത , പ്രജിത . സഹോദരി : ദേവകി .

