KSDLIVENEWS

Real news for everyone

കാഞ്ഞങ്ങാട് സബ്കളക്ടറായി ഡി. ആര്‍ മേഘശ്രീ ചുമതലയേറ്റു

SHARE THIS ON

കാഞ്ഞങ്ങാട് :ആത്മാര്‍ത്ഥമായ ആഗ്രഹവും കഠിനാദ്ധ്വനവും ഉണ്ടെങ്കില്‍, അസാധ്യമായി ഒന്നുമില്ലായെന്നാണ് പുതുതായി ചുമതലയേറ്റ കാഞ്ഞങ്ങാട്  സബകള്ടര്‍ ഡി ആര്‍ മേഘശ്രീ  തന്റെ ജീവിതത്തിലൂടെ പറയുന്നത്.  ഉയര്‍ന്ന ശമ്പളത്തില്‍ സോഫ്ട്‌വെയര്‍ എഞ്ചിനിയറായി സ്വകാര്യമേഖലയില്‍ ജോലി ചെയ്യുയായിരുന്ന ഇവര്‍,തന്റെ കര്‍മ്മപഥം ഇതെല്ലെന്ന്,തിരിച്ചറിഞ്ഞ് സിവില്‍ സര്‍വ്വീസിലേക്ക് തിരിയുകയായിരുന്നു. ‘ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന സമയത്ത്,കളക്ടറേറ്റിന് മുന്നിലൂടെയാണ് സ്‌കൂളിലേക്ക ് പോയിരുന്നത്.ആ സമയത്താണ് ഞാന്‍ കാണുന്നത്,വിവിധ പരാതികള്‍ ബോധിപ്പിക്കാന്‍ കളക്ടറെ കാണാന്‍ കാത്തിരിക്കുന്ന ഒരുപാട് പേരെ.അന്നാണ് എനിക്ക് മനസ്സിലായത്,ഒരു പാട് ജിവിതങ്ങളെ സഹായിക്കാന്‍ കഴിയുന്ന ഒരു പദവിയാണ് കളക്ടറുടെതെന്ന്. അങ്ങനെ സമൂഹത്തിന് വേണ്ടി ക്രിയാത്മകമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിന്റെ വെളിച്ചത്തിലാണ് സിവില്‍ സര്‍വ്വീസ് മേഖലയിലേക്ക് ഇറങ്ങി തിരിച്ചതെന്ന്’ കര്‍ണ്ണാടക ചിത്രദുര്‍ഗ്ഗ സ്വദേശിനിയായ സബ്കളക്ടര്‍ പറയുന്നു.

കാസര്‍കോടിന്റെ കോവിഡ് പോരാട്ടം പ്രശംസനീയം

കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി ജോലി ചെയ്തിന്‌ശേഷമാണ്,കാഞ്ഞങ്ങാട് സബകളക്ടര്‍ ആയി ഇവര്‍ ജില്ലയില്‍ എത്തുന്നത്. ‘കര്‍ണ്ണാടകക്കാരിയായ എനിക്ക് കേരളത്തോട് ഒരു  പ്രത്യേക താല്‍പര്യം തന്നെയുണ്ട്.പ്രത്യേകിച്ച് കാസര്‍കോട് ജില്ലയോട്.പരിമിതമായ സൗകര്യങ്ങള്‍ക്കുളളില്‍്  നിന്നുകൊണ്ട് കോവിഡിനെതിരെ കാസര്‍കോട് ജില്ല നടത്തുന്ന പോരാട്ടം പ്രശംസനീയമാണ്. ഇവിടെ ക്രിയാത്മകമായ ഭരണസംവിധാനവും ഉത്തരവാദിത്വബോധമുള്ള ജനതയും ഉള്ളതുകൊണ്ടാണ് കോവിഡിനെ പ്രതിരോധിക്കാന്‍ സാധിച്ചതെന്ന് സബ്കളക്ടര്‍ പറഞ്ഞു.
 

റോള്‍ മോഡല്‍ അച്ഛന്‍

എസ്ബിഐയില്‍ ചീഫ് മാനേജരായിരുന്ന അച്ഛന്‍ രുദ്രാമുനി തന്നെയാണ് എന്റെ റോള്‍.അച്ഛന്‍ തന്റെ പദവിയില്‍ ഇരുന്നുകൊണ്ട് ,സാധാരണക്കാരെ എങ്ങനെ സഹായിക്കാമെന്നതിനാണ് പ്രാധാന്യം കൊടുത്തിരുന്നത്.കുടുംബ ജീവിതവും ജോലിയും വിജയകരമായി ബാലന്‍സ് ചെയ്തുപോയ അച്ഛന്റെ വൈദഗ്ധ്യം  എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയുണ്ട്.

രണ്ടാം ശ്രമത്തില്‍ ഐ എ എസ്

ആദ്യശ്രമത്തില്‍  സിവില്‍ സര്‍വ്വീസ് പ്രിലിംസ് പോലും പാസാകാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല.പക്ഷേ തോല്‍ക്കാന്‍ ഞാന്‍,തയ്യാറായിരുന്നില്ല.രണ്ടാം ശ്രമത്തില്‍ ഞാന്‍ ഐഎ എസ് തന്നെ നേടി.മെയിന്‍സ് പരീക്ഷയ്ക്ക് കന്നട സാഹിത്യമായിരുന്നു എന്റെ ഓപ്ഷണല്‍ സബജക്ട്.ചിട്ടയായ പരിശീലനവും കൃത്യമായ സ്റ്റഡി പ്ലാനും,തീവ്രമായി കഠിനാദ്ധ്വാനം ചെയ്യാനുള്ള മനസ്സുമുണ്ടെങ്കില്‍ ആര്‍ക്ക് നേടിയെടുക്കാവുന്നതാണ് സിവില്‍ സര്‍വ്വീസ്.

രണ്ട്  പെണ്‍മക്കളുടെ അമ്മ

രണ്ടര വയസുകാരി വിസ്മയയുടെയും ആറ്മാസം മാത്രം പ്രായമുള്ള ദൃതിയുടെ അമ്മ കൂടിയാണ് മേഘശ്രീ.ഭര്‍ത്താവ്  ഡോ വിക്രം സിന്‍ഹ കര്‍ണ്ണാടകയിലെ കാര്‍ഷിക സര്‍വ്വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറാണ്.കുടുംബത്തിന്റെ അകമഴിഞ്ഞ പിന്‍തുണ തന്നെയാണ് തനിക്ക് ഈ മേഖലയില്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിക്കാനുള്ള കരുത്തെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!