KSDLIVENEWS

Real news for everyone

സർക്കാർ പരിപാടിയിൽ ലീഗ് നേതാക്കൾ മുഖ്യാതിഥികൾ ; ഡി.വൈ.എഫ്.ഐ മൊഗ്രാൽ പുത്തൂർ മേഖല കമ്മിറ്റി ജില്ലാ കളക്ടർക്ക് പരാതി നൽകി

SHARE THIS ON

മൊഗ്രാൽ പുത്തൂർ : കാസർകോട് വികസന പാക്കേജിൽ നിന്നും 3.08 കോടി രൂപ അനുവദിച്ചു നിർമാണം പൂർത്തിയാക്കി മന്ത്രി ഇ. ചന്ദ്രശേഖരൻ സെപ്റ്റംബർ 9ന് ഉദ്ഘാടനം ചെയ്യാനിരുന്ന മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് റെയിൽവേ അണ്ടർ ബ്രഡ്ജിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രാദേശിക ലീഗ് നേതാക്കളെ മുഖ്യാതിഥിളാക്കിയ മൊഗ്രാൽ പുത്തൂർ പഞ്ചായത്തിന്റെ നടപടി നിയമ വിരുദ്ധമെന്ന് ഡി.വൈ.എഫ്.ഐ.

ടി ഗോവിന്ദൻ പാർലമെന്റ് അംഗമായിരുന്ന സമയത്ത് അനുവദിച്ചു കിട്ടിയ റെയിൽവേ അണ്ടർ ബ്രഡ്ജിന്റെ നിർമാണത്തിന് മാറി മാറി വന്ന മുസ്ലിം ലീഗ് നേതൃത്വം നൽകിയ ഭരണസമിതികൾ റെയിൽവേ ആവശ്യപ്പെട്ട തുക കെട്ടി വെക്കാത്തതുമൂലമാണ് ഇത്രയും കാലതാമസം ഉണ്ടായത്.

എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം പദ്ധതിക്ക് വീണ്ടും ചിറക് മുളച്ചു.

പ്രഭാകരൻ കമ്മീഷൻ റിപ്പോർട്ടിൽ ഉൾപ്പെടാഞ്ഞിറ്റും 3.08 കോടി രൂപ റെയിൽവേ അണ്ടർ ബ്രിഡ്ജിനായി കേരള സർക്കാർ അനുവദിച്ചു.

നിർമാണം പൂർത്തിയായി മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യാനിരിക്കുകയാണ് പുതിയ രാഷ്ട്രീയ നാടകവുമായി ലീഗ് ഇറങ്ങിരിക്കുന്നത്.

സർക്കാർ പരിപാടിയിൽ പാലിക്കേണ്ട പ്രോട്ടോക്കോളിന്റെ നഗ്നമായ ലംഘനമാണിതെന്ന് ഡി.വൈ.എഫ്.ഐ ചൂണ്ടിക്കാട്ടി.

വിഷയത്തിൽ നടപടി ആവശ്യപ്പെട്ടുകൊണ്ട് ഡി.വൈ.എഫ്.ഐ മൊഗ്രാൽ പുത്തൂർ മേഖലാ കമ്മിറ്റി സെക്രട്ടറി സഫീർ ഗുൾസാർ ജില്ലാ കളക്ടർ ഡോ. സജിത്ത് ബാബുവിന് പരാതി നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!