KSDLIVENEWS

Real news for everyone

14 കാരിയെ പീഡിപ്പിച്ച കേസില്‍ വിദ്യാനഗർ ചാലക്കുന്ന് സ്വദേശിയായ 20 കാരൻ അറസ്റ്റിൽ

SHARE THIS ON

കാസര്‍കോട്: 14കാരിയെ പീഡിപ്പിച്ച കേസില്‍ 20 കാരനായ യുവാവിനെ കാസര്‍കോട് സി.ഐ. പി. രാജേഷും സംഘവും അറസ്റ്റ് ചെയ്തു. വിദ്യാനഗര്‍ ചാലക്കുന്നിലെ മുഹമ്മദ് സിന്‍സാദി (20)നെയാണ് ചൊവ്വാഴ്ച്ച വൈകിട്ടോടെ അറസ്റ്റ് ചെയ്തത്. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 14 കാരിയുടെ പരാതിയില്‍ കഴിഞ്ഞ ദിവസം പോക്‌സോ നിയമമനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പ്രതിക്കായി പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് അറസ്റ്റിലാവുന്നത്. 2020 ഫെബ്രുവരിയിലും സപ്തംബറിലും വെച്ച് പെണ്‍കുട്ടിയുടെ ബന്ധുവിന്റെ വീട്ടില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!