KSDLIVENEWS

Real news for everyone

കൊവിഡ് രോഗത്തിന് വ്യാജ ചികിത്സ; ഉത്തര്‍പ്രദേശ് സ്വദേശി കാസര്‍കോട് പിടിയില്‍

SHARE THIS ON

കാസര്‍കോട്: കാസര്‍കോട് ഉപ്പളയില്‍ കൊവിഡ് രോഗത്തിന് വ്യാജ ചികിത്സ നടത്തിയ ആളെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശിയായ വിനീത പ്രസാദ് (36) ആണ് പിടിയിലായത്. ഇയാള്‍ വ്യാജ ചികിത്സ നടത്തുന്നത് സംബന്ധിച്ച്‌ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് നടപടി. വാര്‍ത്തയെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് വ്യാജ ചികിത്സ നടത്തുന്നയാള്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു.

നാല് ദിവസം കൊണ്ട് കൊവിഡ് രോഗം ഭേദമാക്കുമെന്ന് പറഞ്ഞാണ് ഇയാള്‍ ചികിത്സ നടത്തിയിരുന്നത്. ഉത്തര്‍പ്രദേശ് മോഡല്‍ ചികിത്സ എന്ന പേരിലാണ് വ്യാജന്‍ മരുന്ന് നല്‍കുന്നത്. ഉത്തരേന്ത്യക്കാര്‍ താമസിക്കുന്ന കുടുസുമുറിയില്‍ നടക്കുന്ന വ്യാജ ചികിത്സയെ കുറിച്ച്‌ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ടിന് പിന്നാലെയാണ് ആരോഗ്യ വകുപ്പിന്റെ നടപടി. ഡെപ്യൂട്ടി ഡിഎംഒ ഡോ. എ ടി മനോജ് നിര്‍ദേശിച്ചത് പ്രകാരം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിച്ചു. ഉത്തര്‍പ്രദേശ് സ്വദേശിയായ വിനീത പ്രസാദ് വ്യാജ ചികിത്സ നടത്തിയതായി കണ്ടെത്തി. മരുന്നുകളും കണ്ടെത്തിയിട്ടുണ്ട്.

ആരോഗ്യ വകുപ്പ് ജീവനക്കാരുടെ പരാതിയെ തുടര്‍ന്ന് മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി വിനീത പ്രസാദിനെ അറസ്റ്റ് ചെയ്തു. കൊവിഡിന് യുപി മോഡല്‍ ചികിത്സ എന്ന് ഉപ്പളയില്‍ ബാനര്‍ സ്ഥാപിച്ചായിരുന്നു രോഗികളെ ആകര്‍ഷിച്ചിരുന്നത്. നാല് ദിവസം കൊണ്ട് കൊവിഡ് ഭേദമാക്കുമെന്ന് പറഞ്ഞായിരുന്നു ചികിത്സ. ഐടിഐ മാത്രം പാസായ ആളാണ് ഇയാള്‍ പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!