KSDLIVENEWS

Real news for everyone

അബ്ദുള്ള മമ്മുഞ്ഞി യുടെ മടങ്ങിപ്പോക്ക് നാട്ടിലെ സാംസ്‌കാരിക മേഖലക്ക് നേട്ടമാവുമെന്ന് :എസ് എ എം ബഷീർ

SHARE THIS ON

ദോഹ : ഖത്തറിലെ ഇന്ത്യൻ സാംസ്‌കാരിക ആഘോഷങ്ങളിലെ മുഖ്യ ആകര്ഷണമായിരുന്ന അബ്ദുല്ല മമ്മുഞ്ഞി യുടെ നാട്ടിലേക്കുള്ള മടങ്ങി പ്പോക്കു ഖത്തറിലെ സാംസ്‌കാരിക രംഗത്ത് ശ്രദ്ധേയമായ അസാന്നിധ്യമായിരിക്കുമെങ്കിലും വടക്കൻ കേരളത്തിലെയും ദക്ഷിണ കർണാടകത്തിലെയും കലാ രംഗത്ത് വലിയ നേട്ടമായി തീരുമെന്ന് കെ എം സി സി സംസ്ഥാന പ്രസിഡണ്ട് എസ് എ എം ബഷീർ അഭിപ്രായപ്പെട്ടു
കെ എം സി സി അടക്കമുള്ള വിവിധ ഇന്ത്യൻ പ്രവാസി സംഘടനാ നേതൃത്വത്തിൽ നടത്തിയിട്ടുള്ള ആഘോഷ പരിപാടികളിൽ ഇന്ത്യൻ ദേശീയ നേതാക്കളുടെ വേഷം അണിഞ്ഞു ശ്രദ്ധേയനായിരുന്ന അബ്ദുല്ല മമ്മുഞ്ഞി കലക്ക് വേണ്ടി ജീവിതം സമർപ്പിച്ച കലാകാരനാണെന്നു അദ്ദേഹം കൂട്ടിച്ചേർത്തു
കെ എം സി സി ഖത്തർ കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ ഉപഹാരം അബ്ദുല്ല മമ്മുഞ്ഞിക്ക് സമർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം
മുതിർന്ന കെ എം സി സി നേതാവ് ഡോ : എം പി ഷാഫി ഹാജി അദ്ദേഹത്തിന് പൊന്നാട അണിയിച്ചു
ജില്ലാ ആക്ടിങ് പ്രസിഡന്റ് എം എ നാസർ കൈതക്കാട് അധ്യക്ഷത വഹിച്ചു
മുപ്പതു വർഷത്തോളം ഖത്തർ മിനിസ്ട്രി ഓഫ് ജസ്റ്റിസിൽ ലാൻഡ് രജിസ്റ്റർ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന അബ്ദുല്ല മമ്മുഞ്ഞി കാസർഗോഡ് ജില്ലയിലെ ഉപ്പള പച്ചമ്പലത്തു സ്വദേശിയാണ്
മഹാത്മാ ഗാന്ധി , സുബാഷ് ചന്ദ്ര ബോസ് , എ പി ജെ അബ്ദുൽ കലാം തുടങ്ങി വിവിധ ദേശീയ നേതാക്കളുടെ വേഷം അണിഞ്ഞിരുന്ന ഇദ്ദേഹം മാവേലിയായും അറബ് പാരമ്പര്യ വേഷ ത്തിലും ആഘോഷ പരിപാടികളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്
ഏറ്റവും ഒടുവിൽ നടന്ന കെ എം സി സി സമ്മേളനത്തിൽ ടിപ്പു സുൽത്താന്റെ വേഷം ധരിച്ചാണ് ശ്രദ്ധേയനായത്
കലയെ ജീവന് തുല്യം സ്നേഹിച്ച അതുല്യ കലാകാരന്
കെ എം സി സി ഓഫീസിൽ വെച്ച് നൽകിയ ഉപഹാര സമർപ്പണത്തിൽ. കെ എം സി സി സംസ്ഥാന സെക്രട്ടറിമാരായ. കോയ കൊണ്ടോട്ടി , റഹീസ് പെരുമ്പ , കാസർഗോഡ് ജില്ലാ കെ എം സി സി ഭാരവാഹികളായ. സിദ്ധിഖ് മണിയംപാറ , ഹാരിസ് എരിയാൽ , മൊയ്‌ദീൻ ആദൂർ , അഷ്‌റഫ് പടന്ന. മഞ്ചേശ്വരം മണ്ഡലം ഭാരവാഹികളായ റസാഖ് കല്ലട്ടി കെ ബി മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!